വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​ർ ടി.​പി ശ്രീ​നി​വാ​സ​നു സ്വീ​ക​ര​ണം ന​ൽ​കു​ന്നു
Tuesday, February 13, 2018 10:59 PM IST
കു​വൈ​ത്ത്: ആ​ഗോ​ള മ​ല​യാ​ളി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും സ​ഹ​ജീ​വി​ക​ളോ​ടു​ള​ള ക​രു​ണ​യു​ടെ​യും നി​റ​വി​ൽ യോ​ജി​പ്പി​ച്ച് നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലോ​ക​ത്തെ​ന്പാ​ടും ആ​രം​ഭി​ച്ച വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​ർ ഫെ​ബ്രു​വ​രി 17 വൈ​കു​ന്നേ​രം 6.30നു ​അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ വ​ച്ചു ഡ​ബ്ല്യു​എം​എ​ഫ് ഗ്ലോ​ബ​ൽ കോ​ർ​ഡി​നേ​റ്റ​റും മു​ൻ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​റു​മാ​യി​രു​ന്ന ടി.​പി ശ്രീ​നി​വാ​സ​ൻ ഐ​എ​ഫ്എ​സി​നു സ്വീ​ക​ര​ണം ന​ൽ​കു​ന്നു. ഒ​പ്പം കു​വൈ​ത്തി​ൽ നി​ന്ന് ലോ​ക​കേ​ര​ള​സ​ഭ​യി​ൽ അം​ഗ​ങ്ങ​ളാ​യ വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്കൊ​പ്പം ’’കു​വൈ​ത്തി​ൽ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ നി​ദാ​ന​മാ​ക്കി ച​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്ക് മെ​ന്പ​ർ​ഷി​പ് വി​ത​ര​ണം ച​ട​ങ്ങി​ൽ ടി.​പി ശ്രീ​നി​വാ​സ​ൻ നി​ർ​വ​ഹി​ക്കും .

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​വാ​നും പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​വാ​നും ടി.​പി ശ്രീ​നി​വാ​സ​ന് ക​ഴി​യു​മെ​ന്ന ശു​ഭാ​ഭ്തി​വി​ശ്വാ​സം വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​ർ പ്ര​തി​നി​ധി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു .

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ