ലു​ലു​വി​ന്‍റെ 141-മ​ത് ശാ​ഖ ഒ​മാ​നി​ലെ ഇ​ബ്ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, December 11, 2017 11:34 AM IST
മ​സ്ക​റ്റ്: ഒ​മാ​നി​ലെ ഷ​ർ​ഖി​യ മേ​ഖ​ല​യി​ലെ ഇ​ബ്ര​യി​ൽ ലു​ലു​വി​ന്‍റെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സ്റ്റേ​റ്റ് അ​ഡ്വൈ​സ​ർ ഷെ​യ്ഖ് മൊ​ഹ​മ്മ​ദ് ബി​ൻ അ​ഹ്മ​ദ് അ​ൽ ഹാ​ർ​ത്തി​യാ​ണ് ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ലു​ലു ഗ്രൂ​പ്പി​ന്‍റെ 141-ാമ​ത് ശാ​ഖ​യാ​ണി​ത്.

ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ൽ നി​ന്നും 160 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ് ഇ​ബ്ര. ഒ​മാ​നി​ലെ ഇ​രു​പ​താ​മ​ത് ശാ​ഖ​യാ​ണ് തി​ങ്ക​ളാ​ഴ്ച പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. വ​രു​ന്ന ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഒ​മാ​നി​ൽ അ​ഞ്ചു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ലു​ലു ഗ്രൂ​പ് എം​ഡി. എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം