ലീഗൽ ക്ലിനിക്കും വിദ്യാശ്രയം വിദ്യാർഥി സഹായനിധിയും
Thursday, November 23, 2017 1:47 PM IST
കുവൈത്ത്: കുവൈത്തിലെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ ആദ്മി ആദ്മി സൊസൈറ്റി കുവൈത്ത് (AASK) മൂന്നാം വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ലീഗൽ ക്ലിനിക്കും വിദ്യാശ്രയം വിദ്യാർഥി സഹായനിധിയും സംഘടിപ്പിക്കുന്നു.

ഡിസംബർ ഒന്നിന് അബാസിയ പോപ്പിൻസ് ഹാളിനു സമീപം കേരള ആർട്സ് സർക്കിൾ ഹാളിൽ വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ പ്രവാസി സാഹിത്യകാരൻ ധർമ്മരാജ് മടപ്പള്ളിയുടെ പുതിയ നോവൽ ന്ധകാപ്പി’യുടെ പുസ്തക പരിചയവും വിതരണവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: അനിൽ 506 05767, അജു മാർക്കോസ് 9780 9866, സെബി സെബാസ്റ്റ്യൻ 6698 8274, സിബി അവരപ്പാട്ട് 9750 2673, യാസിർ വടക്കൻ 553 32436, റഷീദ് പുതുക്കുളങ്ങര 6048 8091, നാസർ കൊച്ചയ്യത്ത് 6564 9252, ഷംഷീർ മുല്ലാലി 559 99125, ഉനൈസ് തോപ്പിൽ 9808 4997, 555 65317, ജലാലുദ്ദീൻ 55228343.

റിപ്പോർട്ട്: സലിം കോട്ടയിൽ