ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും 24 ന്
Tuesday, November 21, 2017 6:24 AM IST
ദുബായ്: ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും നവംബർ 24 ന് (വെള്ളി) നടക്കും. വൈകുന്നേരം നാലു മുതൽ പള്ളി അങ്കണത്തിലാണ് ചടങ്ങുകൾ.

നാടൻ വിഭവങ്ങളുടെ സ്റ്റാളുകൾ, തട്ടുകടകൾ, കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ എന്നിവ കൊയ്ത്തുത്സവത്തിന്‍റെ പ്രത്യേക ആകർഷണങ്ങളാണ്.

പൊതു സമ്മേളനം കോണ്‍സൽ ജനറൽ വിപുൽ ഉദ്ഘാടനം ചെയ്യും. ലുലു ഇന്‍റർ നാഷണൽ എക്സ്ചേഞ്ച് സിഇഒ അദീബ് അഹമ്മദ് മുഖ്യാതിഥിയാകും.

പരിശുദ്ധ ദിദിമോസ് പ്രഥമൻ ബാവാ അവാർഡ് ഹോളി ക്രോസ് കോണ്‍വെന്‍റിലെ സിസ്റ്റർ സൂസന് ചടങ്ങിൽ സമ്മാനിക്കും.

പരിപാടിയുടെ വിജയത്തിനായി വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റി മാത്യു കെ. ജോർജ്, സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ, ജനറൽ കണ്‍വീനർ പി.ജി, മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

വിവരങ്ങൾക്ക്: 04 337 11 22.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള