പ​ഠ​ന ക്യാ​ന്പും ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു
Tuesday, November 14, 2017 11:53 AM IST
കു​വൈ​ത്ത് : 'മ​തം : സ​മാ​ധാ​നം, നി​ർ​ഭ​യ​ത്വം’'എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ കേ​ന്ദ്ര ദ​അ്വ വിം​ഗ് സം​ഘ​ടി​പ്പി​ച്ച ബ​സ്വീ​റ 17 സ​മാ​പി​ച്ചു. ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ലോ​കാ​ന്ത്യം വ​രെ​യു​ള്ള ഭ​ര​ണ കൂ​ട​ങ്ങ​ൾ​ക്ക് ഉ​ജ്ജ്വ​ല മാ​തൃ​ക​യാ​ണ് ഉ​മ​ർ (റ) ​ഉ​ൽ​കൃ​ഷ്ട ഭ​ര​ണ​രീ​തി​യെ​ന്ന് പ​ഠ​ന ക്യാ​ന്പി​ൽ സം​സാ​രി​ച്ച സി.​കെ അ​ബ്ദു​ല്ല​ത്തീ​ഫ് പ​റ​ഞ്ഞു.

പ്ര​വ​ഞ്ച​ത്തെ നി​ർ​മി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന അ​ദ്വി​തീ​യ​നും അ​നു​ഗ്ര​ഹ​ദാ​താ​വു​മാ​യ ദൈ​വ​ത്തി​ന് മു​ന്നി​ൽ ജീ​വി​ത​ത്തെ സ​മ​ർ​പ്പി​ക്കു​വാ​നും അ​തു​വ​ഴി സ​മാ​ധാ​നം നേ​ടി​യെ​ടു​ക്കാ​നു​മാ​ണ് മ​നു​ഷ്യ സ​മൂ​ഹ​ത്തോ​ട് ഇ​സ്ലാം ആ​ഹ്വാ​നം ചെ​യ്യു​ന്ന​തെ​ന്ന് സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ക്വി​സ്സ് മ​ത്സ​ര​വും ഉ​ണ്ടാ​യി​രു​ന്നു. ദ​അ്വ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് മു​ഹ​മ്മ​ദ് ശ​രീ​ഫ് അ​സ്ഹ​രി, അ​ഷ്റ​ഫ് മേ​പ്പ​യ്യൂ​ർ, അ​യ്യൂ​ബ് ഖാ​ൻ മാ​ങ്കാ​വ്, യൂ.​പി ആ​മി​ർ മാ​ത്തൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ