കെ. ​മു​ഹ​മ്മ​ദ് ഈ​സ​ക്ക് ഹ്യു​മാ​നി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡ്
Monday, November 13, 2017 11:09 AM IST
ദോ​ഹ: ഖ​ത്ത​റി​ലും ഇ​ന്ത്യ​യി​ലും സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ പ്ര​വാ​സി വ്യ​വ​സാ​യി കെ. ​മു​ഹ​മ്മ​ദ് ഈ​സ​ക്ക് ടീം ​മീ​ഡി​യ പ്ല​സ് ഏ​ർ​പ്പെ​ടു​ത്തി​യ ഹ്യു​മാ​നി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡ്.

വ്യാ​പാ​ര രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ന്ന ക​ലാ​കാ​ര·ാ​രു​ടേ​യും നി​രാ​ലം​ഭ​രാ​യ മ​നു​ഷ്യ​രു​ടേ​യും ക്ഷേ​മ​ത്തി​നാ​യി ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യി അ​ദ്ദേ​ഹം ചെ​യ്തു​വ​രു​ന്ന സേ​വ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് അ​ലി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രേ​ഡിം​ഗ് എ​സ്റ്റാ​ബ്ളി​ഷ്മെ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​റാ​യ കെ. ​മു​ഹ​മ്മ​ദ് ഈ​സ​യെ അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് അ​വാ​ർ​ഡ് ക​മ്മ​റ്റി ചെ​യ​ർ​മാ​നും മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു.

ക​ലാ രം​ഗ​ത്തും കാ​യി​ക രം​ഗ​ത്തും വേ​റി​ട്ട സം​ഘാ​ട​ക​നാ​യ കെ. ​മു​ഹ​മ്മ​ദ് ഈ​സ നി​ര​വ​ധി ക​ലാ​കാ​രന്മാരു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള സി​എ​ച്ച് സെ​ന്‍റ​റു​ക​ളും കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശ​യും വ​ട​ക​ര കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ണ​ലു​മൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ചി​ല മേ​ഖ​ല​ക​ൾ മാ​ത്ര​മാ​ണ്. സ​ഹ​ജീ​വി​ക​ളു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​തി​ൽ അ​ദ്ദേ​ഹം കാ​ണി​ക്കു​ന്ന താ​ൽ​പ​ര്യ​വും സം​ഭാ​വ​ന​ക​ളും മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ പി. ​കു​മ​ര​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, മാ​ർ​ക്ക​റ്റിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, അ​ഫ്സ​ൽ കി​ള​യി​ൽ, ജോ​ജി​ൻ മാ​ത്യൂ, ശ​ര​ണ്‍ സു​കു സം​ബ​ന്ധി​ച്ചു.