കി​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Wednesday, October 18, 2017 10:28 AM IST
റി​യാ​ദ്: റി​യാ​ദി​ലെ ക​ണ്ണൂ​രു​കാ​രു​ടെ കൂ​ട്ട​യ്മ​യാ​യ 'കി​യോ​സ്’ ഓ​ണം, ഈ​ദ് സൗ​ദി ദേ​ശീ​യ​ദി​നം കി​യോ​ത്സ​വം 2017 എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ച്ചു. എ​ക്സി​റ്റ് 18 ലെ ​മ​ർ​വ്വ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ൻ കെ ​രാ​ഗേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ത്ത ഓ​ണ​പ്പൂ​ക്ക​ള​ത്തോ​ടെ ആ​രം​ഭി​ച്ച് ജ​യ​ദേ​വ​ൻ, ന​സീ​ർ പ​ള്ളി​വ​ള​പ്പി​ൽ, വി​പി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ വി​ള​ന്പി​യ ഉ​ത്സ​വ പ​രി​പാ​ടി​ക​ൾ അം​ഗ​ങ്ങ​ളു​ടെ നി​റ​സാ​ന്നി​ദ്ധ്യ​ത്താ​ൽ രാ​ത്രി വ​രെ നീ​ണ്ടു.

ഷൈ​ജു പ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ്മി​ച്ച കൂ​റ്റ​ൻ വ​ള്ളം ഉ​ത്സ​വ​ത്തി​ന് പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് വേ​റി​ട്ടൊ​ര​നു​ഭ​വ​മാ​യി. എ​ൻ​ആ​ർ​കെ, ഒ​ഐ​സി​സി കേ​ളി പ്ര​തി​നി​ധി​ക​ൾ, മീ​ഡി​യ ഫോ​റം പ്ര​തി​നി​ധി​ക​ളാ​യ ഉ​ബൈ​ദ് എ​ട​വ​ണ്ണ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ നേ​ർ​ന്നു. അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ലും ശ്ര​ദ്ധേ​യ​മാ​യ കി​യോ​ത്സ​വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ മോ​ഡേ​ണ്‍ സ്കൂ​ൾ അ​ദ്ധ്യാ​പ​ക​ൻ ജാ​ബി​റും, മു​ക്താ​ർ, പി ​വി അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​ന്നി​വ​രും നി​യ​ന്ത്രി​ച്ചു.​തു​ട​ർ​ന്ന് ന​ട​ന്ന ക​ന്പ​വ​ലി മ​ത്സ​ര​ത്തി​ൽ ചി​റ​ക്ക​ൽ ടീം ​ഒ​ന്നാം സ്ഥാ​ന​വും ഏ​ഴു​മ​ല ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ന​വാ​സ് ക​ണ്ണൂ​ർ, ബ​ഷീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി നാ​ട്ടി​ലെ ഉ​ത്സ​വ​ങ്ങ​ളെ ഓ​ർ​മ്മി​പ്പി​ക്കും വി​ധം ന​ട​ത്ത​പ്പെ​ട്ട ത​ല​യ​ണ​യ​ടി മ​ത്സ​രം പൂ​ക്കോ​യ​ത്ത​ങ്ങ​ൾ, സ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​യ​ന്ത്രി​ച്ചു. പ​ഞ്ച ഗു​സ്തി മ​ത്സ​രം പ്ര​ഭാ​ക​ര​ൻ, പ്ര​വീ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ എ​ൻ കെ ​സൂ​ര​ജ് അ​ധ്യ​ക്ഷ​നും ജ​ന: ക​ണ്‍​വീ​ന​ർ അ​നി​ൽ ചി​റ​ക്ക​ൽ സ്വാ​ഗ​ത​വും പ​റ​ഞ്ഞു ആ​രം​ഭി​ച്ച സ​മാ​പ​ന​ച്ച​ട​ങ്ങ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഹു​സൈ​ൻ അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​യോ​സി​ന്‍റെ മെ​ന്പ​റാ​യി​രി​ക്കെ മ​ര​ണ​പ്പെ​ടു​ന്ന വ്യ​ക്തി​ക്ക് സു​ര​ക്ഷാ​പ​ദ്ധ​തി പ്ര​കാ​രം ന​ൽ​ക​പ്പെ​ടു​ന്ന ഒ​രു ല​ക്ഷം രൂ​പ ഈ​യി​ടെ മ​ര​ണ​പ്പെ​ട്ട റി​യാ​ദി​ലെ പ്ര​ശ​സ്ഥ ഗാ​യ​ക​ൻ പ്ര​മോ​ദ് ക​ണ്ണൂ​രി​ന്‍റെ കു​ടും​ബ​ത്തി​ന് ട്ര​ഷ​റ​ർ ഷാ​ക്കി​ർ കൂ​ടാ​ളി കൈ​മാ​റി. പ്ര​മോ​ദ് ക​ണ്ണൂ​രി​നു​ള്ള അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. മൊ​യ്തു അ​റ്റ്ല​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ