ഫാ​സി​സ​ത്തി​ന്‍റെ ക​ട​ന്നു​ക​യ​റ്റ​ത്തെ ത​ട​യാ​ൻ ഒ​ന്നി​ക്കു​ക: സോ​ഷ്യ​ൽ ഫോ​റം സെ​മി​നാ​ർ
Wednesday, October 18, 2017 10:25 AM IST
കു​വൈ​ത്ത് സി​റ്റി: അ​ധി​കാ​ര​ത്തി​ലേ​റി​യ​തോ​ടെ ഫാ​സി​സം വ്യ​ക്തി​ക​ളെ മാ​ത്ര​മ​ല്ല, ഇ​ന്ത്യാ രാ​ജ്യ​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ​യും ജ​നാ​ധി​പ​ത്യ​ത്തെ​യും കൊ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും, ഫാ​സി​സ​ത്തി​ന്‍റെ ക​ട​ന്നു​ക​യ​റ്റ​ത്തെ എ​തി​ർ​ത്തു തോ​ൽ​പ്പി​ക്കാ​ൻ മ​ത​ജാ​തി​രാ​ഷ്ട്രീ​യ ഭി​ന്ന​ത​ക​ൾ മ​റ​ന്നു ഒ​ന്നി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യം കാ​ത്തു സൂ​ക്ഷി​ച്ചു പോ​ന്നി​രു​ന്ന മ​തേ​ത​ര​ത്വ സ​ങ്ക​ൽ​പ്പ​ത്തെ​യാ​ണ് ഗാ​ന്ധി​യു​ടെ വ​ധ​ത്തി​ലൂ​ടെ ഫാ​സി​സ്റ്റു​ക​ൾ രാ​ജ്യ​ത്ത് ആ​ദ്യം ന​ട​പ്പി​ലാ​ക്കി​യ​തെ​ങ്കി​ൽ അ​ത് ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ത്ത​രം ഫാ​സി​സ്റ്റ് ശ​ക്തി​ക​ളെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ ത​ന്നെ ത​ട​ഞ്ഞു നി​റു​ത്തേ​ണ്ട​തു​ണ്ട​ന്നും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ വി​ല​യി​രു​ത്തി.

സെ​മി​നാ​റി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ മു​ള​യ​ങ്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​നും ആ​ക്റ്റി​വി​സ്റ്റു​മാ​യ പ്രേ​മ​ൻ ഇ​ല്ല​ത്ത്, ചാ​ക്കോ ജോ​ർ​ജ്ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ് , ഒ​ഐ​സി​സി കു​വൈ​ത്ത്), രാ​ജേ​ഷ് ബാ​ബു (സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ), ക​ലാ​ശ്രീ അ​ഷ്റ​ഫ് കാ​ള​ത്തോ​ട്, ഹം​സ പ​യ്യ​ന്നൂ​ർ (കെ​ക​ഐം​എ) മു​ബാ​റ​ക് കാ​ന്പ്ര​ത്ത് (ആം ​ആ​ദ്മി സൊ​സൈ​റ്റി കു​വൈ​ത്ത് ക​ണ്‍​വീ​ന​ർ), അ​ഹ​മ്മ​ദ് കീ​രി​ത്തോ​ട് (പി.​സി.​ഫ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം കു​വൈ​ത്ത്), സാ​ല​ക്സ് കു​ര്യ​ൻ (ജ​ന​പ​ക്ഷം കു​വൈ​ത്ത് ക​ണ്‍​വീ​ന​ർ), ശി​ഹാ​ബ് പാ​ല​പ്പെ​ട്ടി (കു​വൈ​ത്ത് ഇ​ന്ത്യാ ഫ്ര​ട്ടേ​ണി​റ്റി ഫോ​റം, കേ​ര​ള പ്ര​സി​ഡ​ന്‍റ്) തു​ട​ങ്ങി​യ​വ​ർ വ്യ​ത്യ​സ്ഥ രീ​തി​യി​ലു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. കു​വൈ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത സെ​മി​നാ​റി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് ഖ​ലീ​ൽ ബു​ഹാ​രി ത​ങ്ങ​ൾ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷ​ഹീ​ർ നാ​ദാ​പു​രം ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ