ഒ​മാ​നി​ലെ മു​വാ​സ​ലാ​ത്ത് ബ​സു​ക​ൾ രാ​ത്രി വൈ​കി സ​ർ​വീ​സ് ന​ട​ത്തും
Wednesday, October 18, 2017 10:18 AM IST
മ​സ്ക​റ്റ്: റൂ​വി​യി​ൽ നി​ന്നും വാ​ദി ക​ബീ​ർ, അ​മ​റാ​ത്ത്, മ​ബേ​ല, മ​ത്ര, മ​സ്ക​റ്റ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​ർ​ധ​രാ​ത്രി വ​രെ സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ മു​വാ​സ​ലാ​ത്ത് അ​ധി​കൃ​ത​ർ ത​യ്യാ​റെ​ടു​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 20 മു​ത​ൽ പു​തി​യ ഷെ​ഡ്യൂ​ൾ നി​ല​വി​ൽ വ​രു​മെ​ന്ന് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ ആ​റി​നു ത​ന്നെ​യാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ക. മ​ത്ര, മ​സ്ക​റ്റ്, അ​മ​റാ​ത്ത് റൂ​ട്ടു​ക​ളി​ൽ രാ​ത്രി 11.40 വ​രെ​യും, വാ​ദി ക​ബീ​ർ റൂ​ട്ടി​ൽ 11.55 വ​രെ​യും, മ​ബേ​ല​യി​ലേ​ക്കു​ള്ള അ​വ​സാ​ന സ​ർ​വീ​സ് അ​ർ​ധ​രാ​ത്രി 12നു​മാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം