സു​ബൈ​ർ മൗ​ല​വി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി
Wednesday, October 18, 2017 4:12 AM IST
ജി​ദ്ദ: അ​ൽ അ​ൻ​വാ​ർ ജ​സ്റ്റി​സ് ആ​ന്‍റ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (അ​ജ്വ) വൈ​സ് പ്ര​സി​ഡ​ന്‍റും പി​സി​എ​ഫ് ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റും മ​ത, ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി സു​ബൈ​ർ മൗ​ല​വി (52) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി. ര​ണ്ടാ​ഴ്ച​യാ​യി രോ​ഗ​ബാ​ധി​ത​നാ​യി ജി​ദ്ദ കിം​ഗ് അ​ബ്ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് മ​ര​ണം.

പ​ന്ത്ര​ണ്ടു വ​ർ​ഷ​മാ​യി ജി​ദ്ദ​യി​ലു​ള്ള സു​ബൈ​ർ മൗ​ല​വി സ​ർ​വീ​സ് സ്ഥാ​പ​ന​ങ്ങ​ളും മ​റ്റും ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​വി​ടെ എ​ത്തി​ക്കു​തി​നു​ള്ള ന​ട​പ​ടി​ക​ളി​ൽ വ്യാ​പൃ​ത​നാ​യി​രി​ക്കെ​യാ​ണ് സു​ഖ​മി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ലാ​യ​ത്. മൃ​ത​ദേ​ഹം ജി​ദ്ദ​യി​ൽ ത​ന്നെ​ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

കു​ടും​ബം ജി​ദ്ദ​യി​ലു​ണ്ട്. വ​ണ്ടി​പ്പെ​രി​യാ​ർ ഉൗ​രോ​ത്തി​ൽ ഹം​സ​കു​ട്ടി​യു​ടെ​യും ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ സ​ലീ​ന. എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി ആ​ദി, പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​സ്ലം എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ദു​ബാ​യി​ലു​ള്ള സ​ഹോ​ദ​ര​ൻ സി​ദ്ദീ​ഖ് മൗ​ല​വി ജി​ദ്ദ​യി​ലെ​ത്തി​യി​ലു​ണ്ട്. സു​ലൈ​മാ​ൻ മ​റ്റൊ​രു സ​ഹോ​ദ​ര​നാ​ണ്.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂര്‍