ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ ഓ​ണം ഈ​ദ് സം​ഗ​മം
Monday, October 16, 2017 7:35 AM IST
കു​വൈ​ത്ത്: ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ (അ​ഉ​അ​ഗ) ഓ​ണം ഈ​ദ് സം​ഗ​മ​ത്തി​ന്‍റെ (ചി​ല​ന്പ് 2017) ഫ്ല​യ​ർ, റാ​ഫി​ൾ, ഫു​ഡ് കൂ​പ്പ​ണ്‍ എ​ന്നി​വ റി​ലീ​സ് ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബി.​എ​സ് പി​ള്ളൈ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബ്ബാ​സി​യ സാ​ര​ഥി ഹാ​ളി​ൽ ഞാ​യ​റാ​ഴ്ച കൂ​ടി​യ നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ന്‍റെ ര​ക്ഷാ​ധി​കാ​രി ചാ​ക്കോ ജോ​ർ​ജ് കു​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റ​ഫ​ർ ഡാ​നി​യ​ലി​നു ന​ൽ​കി​കൊ​ണ്ട് വി​ത​ര​ണോ​ൽ​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ന​വം​ബ​ർ 10 വെ​ള്ളി​യാ​ഴ്ച കേ​ര​ളാ ആ​ർ്ട്ട് സ​ർ​ക്കി​ൾ (പോ​പ്പി​ൻ​സ്ഹാ​ളി​നു സ​മീ​പം) അ​ബ്ബാ​സി​യ​യി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഓ​ണം ഈ​ദ് സം​ഗ​മ​ത്തി​ൽ വി​വി​ധ ക​ലാ​പ​രു​പാ​ടി​ക​ളോ​ടൊ​പ്പം കു​വൈ​റ്റി​ൽ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലെ നാ​ട​ൻ പാ​ട്ടി​ന്‍റെ യു​വ ത​ന്പു​രാ​ൻ ബാ​ന​ർ​ജി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ പാ​ട്ടും ദൃ​ശ്യാ​വി​ഷ്കാ​ര​വും ഉ​ണ്ടാ​യി​രി​ക്കും. യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സി ​കൃ​ഷ്ണ​കു​മാ​ർ, ബി​നു ചേ​ന്പാ​ല​യം, ഷാ​ജി പി.​ഐ, സു​നി​ൽ എ​സ്.​എ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​പി​ൻ മ​ങ്ങാ​ട്ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷി​ബു ചെ​റി​യാ​ൻ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ