ബഹ്റിൻ ലാൽ കെയേഴ്സ് ആറാമതു രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
Sunday, October 15, 2017 2:48 AM IST
മനാമ: ബഹ്റിൻ ലാൽ കെയേഴ്സിന്‍റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആറാമതു രക്തദാന ക്യാന്പ് സൽമാനിയ മെഡിക്കൽ കോംപ്ളക്സിൽ വെച്ചൂ നടത്തി. ലാൽ കെയേഴ്സ് അംഗങ്ങളെ കൂടാതെ, വിദേശികളും, സ്വദേശികളും അടങ്ങിയ നൂറോളം പേർ രക്തം ദാനം ചെയ്തു. ക്യാന്പിൽ വച്ച് സൽമാനിയ ബ്ലഡ് ബാങ്ക് അധികൃതർക്ക് ലാൽ കെയേഴ്സിന്‍റെ മോമെന്േ‍റാ കണ്‍വീനർ മണിക്കുട്ടൻ കൈമാറി.

രക്തദാന ക്യാന്പിനു ലാൽ കെയെർസ് പ്രസിഡന്‍റ് ജഗത് കൃഷ്ണ കുമാർ, സെക്രട്ടറി എഫ്.എം. ഫൈസൽ, ട്രഷറർ ഷൈജു,മറ്റു എക്സിക്യുടിവ് കമ്മിറ്റി അംഗങ്ങൾ ആയ ടിറ്റോ ഡേവിസ്, പ്രജിൽ പ്രസന്നൻ, അരുണ്‍ തൈക്കാട്ടിൽ, അരുണ്‍ നെയ്യാർ ,കിരീടം ഉണ്ണി, നവീൻ നന്പ്യാർ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജഗത് കൃഷ്ണകുമാർ