തോ​പ്പി​ൽ ഭാ​സി നാ​ട​കോ​ത്സ​വം 2017
Monday, September 18, 2017 9:38 AM IST
കു​വൈ​ത്ത്: കേ​ര​ള ആ​ർ​ട്സ് ആ​ന്‍റ് നാ​ട​ക അ​ക്കാ​ഡ​മി (കാ​നാ), കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ’തോ​പ്പി​ൽ ഭാ​സി നാ​ട​കോ​ത്സ​വം 2017’ സെ​പ്റ്റം​ബ​ർ 29ന് ​ഖെ​യ്ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ വ​ച്ചു​ന​ട​ക്കും. കു​വൈ​ത്തി​ലെ നാ​ലു മ​ല​യാ​ള അ​മേ​ച്വ​ർ നാ​ട​ക​സ​മി​തി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന നാ​ട​കോ​ത്സ​വം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സു​നി​ൽ ജ​യി​ൻ വൈ​കു​ന്നേ​രം 4.30നു ​തി​രി​തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ട​കോ​ത്സ​വ​ത്തി​ൽ പ്ര​ശ​സ്ത നാ​ട​ക​പ്ര​വ​ർ​ത്ത​ക​നും നാ​ട​കാ​ചാ​ര്യ​നാ​യ തോ​പ്പി​ൽ ഭാ​സി​യു​ടെ പു​ത്ര​നു​മാ​യ സോ​മ​കു​മാ​ർ ഭാ​സി വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

അ​യ​നം ഓ​പ്പ​ണ്‍ ഫോ​റം അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു സ​ദാ​ചാ​ര​കാ​ല പ്ര​ണ​യം, മ​റീ​ന മൂ​വി ആ​ർ​ട്സ് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​മെ​ന്തു ചെ​യ്യ​ണം, സ്നേ​ഹാ​ല​യം ഒ​രു​ക്കു​ന്ന വ​രൂ ന​മു​ക്കു നാ​ട​കം ക​ളി​ക്കാം, കാ​ഴ്ച കു​വൈ​ത്തി​ന്‍റെ ’കാ​ഴ്ച’ എ​ന്നീ നാ​ലു നാ​ട​ക​ങ്ങ​ളാ​ണ് നാ​ട​കോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

മി​ക​ച്ച അ​വ​ത​ര​ണം, മി​ക​ച്ച ര​ണ്ടാ​മ​ത്തെ അ​വ​ത​ര​ണം, മി​ക​ച്ച സം​വി​ധാ​യ​ക​ൻ, മി​ക​ച്ച ര​ച​ന, മി​ക​ച്ച ന​ട​ൻ, മി​ക​ച്ച ന​ടി, മി​ക​ച്ച ബാ​ല​താ​രം, പ്ര​ത്യേ​ക ജൂ​റി അ​വാ​ർ​ഡ് എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു പു​റ​മെ കാ​ഷ് അ​വാ​ർ​ഡു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് കാ​നാ കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​ഥ​മ മ​ത്സ​ര​മെ​ന്ന നി​ല​യി​ൽ, റാ​ഫി​ൾ ഡ്രോ​യി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 20 പേ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ