ക്വിസ് വിജയിക്ക് അനുമോദനം
Friday, September 15, 2017 9:55 AM IST
ഫുജൈറ: ഏഷ്യാനെറ്റും സ്റ്റാർ ടിവിയും സംയുക്തമായി നടത്തിയ തിങ്ക് ആൻഡ് ചലഞ്ച്’ക്വിസ് യുഎഇ നാഷണൽ റൗണ്ടിൽ വിജയിയായ ജീവൻ ജിജോയെ ഫുജൈറ ജെംസ് ഒൗർ ഓണ്‍ ഇംഗ്ലീഷ് സ്കൂളിന്‍റെ ജികെ ഡിപ്പാർട്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

ഹെഡ്മാസ്റ്റർ ഹാറൂണ്‍ അഹമ്മദ് സമ്മാനം നൽകി. സൂപ്പർവൈസർ വിപിൻ, ജികെ കോഓർഡിനേറ്റർ ഡഗ്ളസ് ജോസഫ്, രാജലക്ഷ്മി, സെലിൻ ബേബി എന്നിവർ സംബന്ധിച്ചു.