കു​വൈ​ത്ത് ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ണ്‍​ലൈ​ൻ യോ​ഗം ന​ട​ത്തി
Saturday, August 19, 2017 7:17 AM IST
കു​വൈ​ത്ത്: കു​വൈ​ത്ത് ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "​സ്വാ​ത​ന്ത്ര്യം അ​ന്നും ഇ​ന്നും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ യോ​ഗം ന​ട​ത്തി. ക​ണ്ണൂ​രി​ന്‍റെ ആ​വേ​ശ​മാ​യ കെ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക​ത്തി​നു ത​ന്നെ മ​ഹ​ത്താ​യ മാ​തൃ​ക​യാ​യ ജ​നാ​ധി​പ​ത്യ​ത്തി​ലും മ​തേ​ത​ര​ത്തി​ലും അ​ധി​ഷ്ടി​ത​മാ​യ സ്വാ​ത​ന്ത്ര്യം നേ​ടി​ത്ത​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തേ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ​യും ലോ​ക​ത്തി​നു​മു​ന്നി​ൽ അ​പ്ര​സ​ക്ത​രാ​ക്കാ​നും ജീ​വ​നും ര​ക്ത​വും ന​ൽ​കി നേ​ടി​യെ​ടു​ത്ത സ്വാ​ത​ന്ത്ര്യ​ത്തെ ഫാ​സി​സ്റ്റ് ഭ​ര​ണ​ത്തി​ലേ​ക്ക് മാ​റ്റാ​നു​മു​ള്ള സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളു​ടെ ശ്ര​മ​ങ്ങ​ളെ ത​ട​ഞ്ഞു നി​ർ​ത്തു​വാ​നും രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​കാ​നും കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി​പ​ക​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ക്കം കു​റി​ക്കു​വാ​ൻ കെ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

സ​മ​കാ​ലീ​ന ഇ​ന്ത്യ​യു​ടെ കാ​വി വ​ത്ക​ര​ണ​ത്തി​ന്‍റെ ദു​ര​ന്ത​ങ്ങ​ൾ വി​വ​രി​ച്ച് ക​ഐ​സ്യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​വൈ​റ്റ് ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കു​വൈ​ത്ത് ഒ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, ഷോ​ബി​ൻ സ​ണ്ണി, സി​ദ്ദീ​ഖ് അ​പ്പ​ക്ക​ൻ, ലി​പി​ൻ മു​ഴ​ക്കു​ന്ന്, ബി​ജു എ​ള്ള​ര​ഞ്ഞി, അ​ഖി​ലേ​ഷ് മാ​ലൂ​ർ, എ​ൽ​ദോ കു​ര്യാ​ക്കോ​സ്, ഷാ​നു ത​ല​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​മ​റ്റ് ജോ​സ​ഫ് മീ​റ്റിം​ഗ് അ​വ​ലോ​ക​നം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ