മാ​സ് ത​ബൂ​ക്ക് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Saturday, August 19, 2017 7:16 AM IST
ജി​ദ്ദ: മാ​സ് ത​ബു​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് “സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ന്ധ​സ്വ​ത​ന്ത്ര ഭാ​ര​തം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ്യം നേ​രി​ടു​ന്ന​ത് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണെ​ന്നും ന​മ്മു​ടെ മു​ൻ​ഗാ​മി​ക​ൾ ചോ​ര​യും ജീ​വ​നും ന​ൽ​കി നേ​ടി​ത്ത​ന്ന സ്വാ​ത​ന്ത്ര്യം ക​വ​ർ​ന്നെ​ടു​ക്കാ​നാ​ണ് ഇ​ന്ന​ത്തെ ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്ന​തെ​ന്നും ന​മു​ക്കു കി​ട്ടി​യ സ്വാ​ത​ന്ത്ര്യം നി​ല​നി​ർ​ത്താ​നു​ള്ള പോ​രാ​ട്ടം നാം ​തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​ക്ര​ട്ട​റി ഫൈ​സ​ൽ നി​ല​മേ​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. മു​ഹ​മ്മ​ദ് ഉ​ബൈ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പ്ര​ദീ​പ് കു​മാ​ർ, സു​രേ​ഷ് ഭാ​സ്ക​ർ, ഷെ​മീ​ർ, അ​ബ്ദു​ൽ ഹ​ഖ്, ശ​ശി​പാ​ൽ, സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. അ​ഖി​ൽ ഗ​ണേ​ഷ്, ഷെ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗം​ഗാ​ധ​ര​ൻ പ​ട്ടാ​ന്പി മോ​ഡ​റേ​റ്റ് ചെ​യ്തു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ