ഇന്‍റ​ർ​നാ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ത​ബൂ​ക്ക് സ്വ​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Friday, August 18, 2017 4:25 AM IST
ജി​ദ്ദ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ത​ബൂ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ആ​ഘോ​ഷി​ച്ചു. രാ​വി​ലെ എ​ട്ടി​ന് ആ​ണ്‍​കു​ട്ടി​ക​ളു​ടെ ക്യാ​ന്പ​സി​ൽ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ൾ ഖാ​ലി​ഖ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ചെ​യ​ർ​മാ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് എ​ല്ലാ​വ​രും ദേ​ശ​ഭ​ക്തി​ഗാ​നം ആ​ല​പി​ച്ച് സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ച പ്രി​ൻ​സി​പ്പ​ൽ എ​സ്.​എം. ഷം​സു​ദ്ദീ​ൻ ഇ​ന്ത്യ​യെ ശു​ദ്ധീ​ക​രി​ക്കാ​നും ദാ​രി​ദ്യ്രം, അ​ഴി​മ​തി, ഭീ​ക​ര​വാ​ദം, വ​ർ​ഗീ​യ​ത എ​ന്നി​വ രാ​ജ്യ​ത്തു​നി​ന്നും ഉന്മൂല​നം ചെ​യ്യാ​ൻ പ്ര​തി​ജ്ഞ എ​ടു​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം, പെ​യി​ന്‍​റിം​ഗ് മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. മു​ൻ ചെ​യ​ർ​മാ​ൻ മാ​ത്യു, തോ​മ​സ് നെ​ല്ലു​വേ​ലി​ൽ, സി​സി​ഡ​ബ്ല്യു​എ ചെ​യ​ർ​മാ​ൻ സി​റാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സീ​നി​യ​ർ ടീ​ച്ച​ർ റി​സ്വാ​ന ന​ന്ദി പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്കാ​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​ള്ളൂ​ർ