കാസർഗോഡ് : തളങ്കര മില്ലിൽ ഫാമിലി വാട്സ്ആപ് ഗ്രൂപ്പ് അംഗങ്ങൾക്ക് വേണ്ടി ഖത്തറിലെ മില്ലിൽ കുടുംബത്തിലെ കൂട്ടായ്മയായ ന്ധമില്ലിൽ ഖത്തറീസ്’ സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും ന്ധമാമു മില്ലിൽ ചാരിറ്റി ട്രസ്റ്റ്’ പ്രഖ്യാപനവും ബാങ്കോട് എൽ ഗാർഡനിൽ സംഘടിപ്പിച്ചു.
ചടങ്ങിൽ മില്ലിൽ ഖത്തറീസ് മെഗാ ക്വിസ് മത്സര വിജയികൾക്കുള്ള കാഷ് അവാർഡും മെമെന്േറാ വിതരണവും എം. അബ്ദുൾ റഹിമാൻ, ലുക്മാനുൽ ഹകീം, എം. കുഞ്ഞി മൊയ്തീൻ എന്നിവർ സമ്മാനിച്ചു.
മില്ലിൽ ദുബൈ റിയാസ് ആൻഡ് അൽത്താഫ് സംഘടിപ്പിച്ച പ്രവചന മത്സര വിജയികൾക്കുള്ള കാഷ് അവാർഡ് അഫ്സ അബ്ദുള്ള, മെഹ്നാസ് റിയാസ്, റാബിയ റഹ്മാൻ എന്നിവർ സമ്മാനിച്ചു.
ഫിസ കുർത്തീസ് പ്രായോജകരായ പ്രവചന മത്സരത്തിൽ നറുക്കെടുപ്പിലൂടെ വിജയിച്ച നൂഹ്മാൻ അബ്ദുള്ളക്ക് അബ്ദുൾറഹ്മാൻ തൃക്കരിപ്പൂർ സമ്മാനം നൽകി.
മില്ലിൽ ഫാമിലിയുടെ അഭിമാന പദ്ധതിയായ മാമു മില്ലിൽ ചാരിറ്റി ട്രസ്റ്റ് രൂപീകരണ പ്രഖ്യാപനം ലാ വില്ല പ്രോപ്പർട്ടീസ് മാനേജിംഗ് ഡയറക്ടർ എം. ലുഖ്മാനുൽ ഹകീം നിർവഹിച്ചു.
പുതിയ ഭാരവാഹികളായി അബ്ദുൽ റഹ്മാൻ.എം (ചെയർമാൻ), ലുക്മാനുൽ ഹകീം (മാനേജിംഗ് ഡയറക്ടർ), ലുനൈഫ് ലുക്മാൻ, അഹ്മദ് ഷംസീർ, കുഞ്ഞി മൊയ്തീൻ, അബ്ദുൾറഹ്മാൻ ബീരിച്ചേരി, മൊഹമ്മദ് മേനത്ത്, സലീം അബ്ദുള്ള, മുസ്തഫ ബാങ്കോട്, അസ്ലം, മൊഹമ്മദ് മുട്ടത്തൊടി, ഖാദർ തൊട്ടിയിൽ, സിറാജ് ബങ്കരക്കുന്ന്, ഷാഫി ഉത്തരദേശം, നാസർ പട്ടേൽ എന്നിവരെ ഡയറക്ടർമാരായും നിയമിച്ചു.
മുസ്തഫ ബാങ്കോട്, ഹഫ്സ അബ്ദുള്ള , സുഹ്റ അബ്ദുള്ള ,സഫിയ അബ്ദുൾറഹ്മാൻ, റാബിയ റഹ്മാൻ തൃക്കരിപ്പൂർ, സുമയ്യ മൊഹമ്മദ് മേനത്ത്, മിർഷാദ് മേനത്ത്, ലത്തീഫ് അബ്ദുള്ള, മിഹ്റാൻ മുഹമ്മദ്, സുജാഹ് തുരുത്തി, അക്ബർ സന്തോഷ് നഗർ, ഷഫീഖ് കോപ, ഹാജിറ റഹ്മാൻ, ലൈല ലുക്മാൻ, സാജിദ മൊയ്തീൻ, ലുനൈഫ്, റിസ്വാൻ എന്നിവർ സംബന്ധിച്ചു. നുഹ്മാൻ അബ്ദുള്ള, മുനവർ റഹ്മാൻ, മൻസൂർ റഹ്മാൻ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.