പ​ൽ​പ​ക് ഈ​ദ്, ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 29 ന്
Tuesday, August 15, 2017 5:54 AM IST
കു​വൈ​ത്ത്: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റി​ന്‍റെ (പ​ൽ​പ​ക്) ഈ ​വ​ർ​ഷ​ത്തെ ഓ​ണം, ഈ​ദ് പ​രി​പാ​ടി​ക​ൾ "​പാ​ല​ക്കാ​ട​ൻ മേ​ള 2017’ എ​ന്ന പേ​രി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു.

സെ​പ്റ്റം​ബ​ർ 29ന് (​വെ​ള്ളി) ഖൈ​ത്താ​ൻ കാ​ർ​മ​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ കു​വൈ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ അ​തി​ഥി​ക​ളാ​യി​രി​ക്കും. മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്തോ​ട് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ തി​രു​വാ​തി​ര, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി, സ്കി​റ്റ് തു​ട​ങ്ങി​യ അ​ര​ങ്ങേ​റും. കൂ​ട​ല്ലൂ​ർ പാ​ർ​ഥാ​സി​ന്‍റെ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ത​നി പാ​ല​ക്കാ​ട​ൻ ഓ​ണ​സ​ദ്യ ആ​ണ് പ​രി​പാ​ടി​യു​ടെ മ​റ്റൊ​രു ആ​ക​ർ​ഷ​ണം. രാ​ജേ​ഷ് അ​ടി​മാ​ലി​യും ലേ​ഖ അ​ജ​യും ന​യി​ക്കു​ന്ന ഗാ​ന​മേ​ള പ​രി​പാ​ടി​ക്ക് മാ​റ്റു കൂ​ട്ടും.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് 28ന് ​വൈ​കു​ന്നേ​രം 6.30ന് ​പൂ​ക്ക​ള​മ​ത്സ​ര​വും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ചി​ത്ര​ര​ച​നാ​മ​ത്സ​ര​വും ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും.