ഒരു ലക്ഷത്തോളം പാസ്പോർട്ടുകൾ വിതരണം ചെയ്ത് ഇന്ത്യൻ എംബസി
Friday, June 23, 2017 7:05 AM IST
കുവൈറ്റ്: ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം പുതിയ പാസ്പോർട്ടുകളും 95000 രേഖകൾ അറ്റസ്റ്റേഷനുകൾ വിതരണം ചെയ്തതായി ഇന്ത്യൻ എംബസി അറിയിച്ചു. വിവധ രാജ്യക്കാർക്കായി 1400 വിസയും ഈ കാലയളവിൽ നൽകിയിട്ടുണ്ട്. അപേക്ഷകൾ ലഭിക്കുന്നമുറക്ക് മൂന്നു പ്രവൃത്തി ദിവസം കൊണ്ട് പാസ്പ്പോർട്ട് നൽകുവാൻ സാധിക്കുന്നുണ്ട്. രേഖകൾ അറ്റസ്റ്റ് ചെയ്യുന്നതിന് ഒന്നര മണിക്കൂറിൽ അധികം സമയം എടുക്കാറില്ലെന്നും എംബസി അറിയിച്ചു. എംബസിയുടെ നിയന്ത്രണത്തിലുള്ള കുവൈറ്റ ് സിറ്റിയിലേയും, ഫഹാഹീലിലേയും, അബ്ബാസിയയിലെയും കേന്ദ്രങ്ങിൽ മെച്ചപ്പെട്ട സേവനങ്ങളാണ് നൽകികൊണ്ടിരിക്കുന്നതെന്നും എംബസി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ