ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികൾ
Sunday, May 21, 2017 2:31 AM IST
അബുദാബി: അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ പുതിയ ഭാരവാഹികളെ തെരിഞ്ഞെടുത്തു. റസാഖ് ഒരുമനയൂർ (ചന്ദ്രിക) പ്രസിഡണ്ട് , പി എ .അബ്ദുൽ റഹ്മാൻ (ഇ പത്രം) വൈസ് പ്രസിഡണ്ട്, സമീർ കല്ലറ (മാതൃഭൂമി ടി.വി ) ജനറൽ സെക്രട്ടറി, റാഷിദ് പൂമാടം (സിറാജ്) ട്രഷറർ .

പ്രസിഡന്‍റ് അനിൽ സി ഇടിക്കുളയുടെ അധ്യക്ഷതയിൽ അബുദാബി ഇന്ത്യൻ സോഷ്യൽ സെന്‍ററിൽ ചേർന്ന വാർഷിക ജനറൽ ബോഡിയോഗത്തിലാണ് പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തത് .ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല വാർഷിക റിപ്പോർട്ടും, ട്രഷറർ സമീർ കല്ലറ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള