സപ്ത സംഗീതം മേയ് അഞ്ചിന്
Friday, April 28, 2017 6:23 AM IST
കുവൈത്ത്: കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കെഇഎ കുവൈത്ത്, സാൽമിയ ഹവല്ലി എരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ന്ധസപ്ത സംഗീതം 2017’ മേയ് അഞ്ചിന് വൈകുന്നേരം നാലിന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സീനിയറിൽ നടക്കും.

പട്ടുറുമാൽ ഫെയിം നസീബ കാസർഗോഡ് മുഖ്യാതിഥിയായ പരിപാടിയുടെ പോസ്റ്റർ ഉദ്ഘാടനം കെഇഎ പ്രഥമ പ്രസിഡന്‍റും അഡ്വൈസറി ബോർഡ് അംഗവുമായ ഹരിഗോവിന്ദ് നിർവഹിച്ചു. ജനറൽ കണ്‍വീനർ ഹസൻ ബല്ലയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിക്ക് മുഴുവൻ ഭാരവാഹികളും ആശംസകൾ നേർന്നു സംസാരിച്ചു.

സപ്ത സംഗീതം പരിപാടിയിൽ നസീബ കാസർഗോഡിന്‍റെ കൂടെ ഹനീഫ ബംബ്രാണി, നൗഷാദ് തിടിൽ, മുഫീദ, ജിമ്മി എന്നിവർ ചേർന്ന് ഒരുക്കുന്ന ഗാനമേള, കുവൈത്തിലെ വിവിധ കലാകാര·ാർ അവതരിപ്പിക്കുന്ന ഒപ്പന, സിനിമാറ്റിക് ഡാൻസ്, കർണാട്ടിക്ക് മ്യൂസിക്, തിരുവാതിര, മാർഗംകളി ഉൾപ്പെടെ മറ്റു കലാ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ