തൻബീഹ് ക്ലാസ് സംഘടിപ്പിച്ചു
Tuesday, March 28, 2017 8:34 AM IST
മനാമ: ബഹറിൻ എസ്കഐസ്എസ്എഫ് തൻബീഹ് 2017 എൻലൈറ്റനിംഗ് കാന്പയിനിന്‍റെ ഭാഗമായി നടത്തിയ പഠന ക്ലാസ് സംഘടിപ്പിച്ചു. ഉമ്മുൽഹസം ഷാദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഠനക്ലാസിന് സമസ്ത ബഹറിൻ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ നേതൃത്വം നൽകി.

മനാമ സമസ്ത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാണക്കാട് സയിദ് അബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത കാന്പയിൻ ഒരു വർഷം നീണ്ടു നിൽക്കും. ഉമ്മുൽ ഹസമിൽ നടന്ന പഠനക്ലാസ് സമസ്ത ഉമ്മുൽഹസം ഏരിയ കോഓർഡിനേറ്റർ ഉസ്താദ് അബ്ദുറഹൂഫ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്കഐസ്എസ്എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ചു. ശുകൂർ മാട്ടൂൽ, ഫാസിൽ മുക്കം എന്നിവർ പ്രസംഗിച്ചു. സമസ്ത ബഹറിൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൾ വാഹിദ്, ഓർഗനൈസിംഗ് സെക്രട്ടറി മുസ്തഫ കളത്തിൽ, സെക്രട്ടറി ശറഫുദ്ദീൻ മാരായമംഗലം, ഉമ്മുൽഹസം ഏരിയ പ്രസിഡന്‍റ് സുലൈമാൻ മുസ്ലിയാർ, സെക്രട്ടറി ഇസ്മായിൽ കണ്ണൂർ തുടങ്ങിയവർ സംബന്ധിച്ചു.