ജെഎസ് സി യംഗ് സോക്കർ ലീഗ് നാലാം സീസണ്‍
Tuesday, March 21, 2017 5:41 AM IST
ജിദ്ദ: ജിദ്ദയിലെ പ്രവാസി കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള ഫുട്ബോൾ ടൂർണമെന്‍റിൽ കളിക്കാൻ അവസരമൊരുക്കുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച ജഐസ്സി യംഗ് സോക്കർ ലീഗിന്‍റെ (വൈഎസ്എ) നാലാം സീസണ്‍ മേയ് 12 ന് ആരംഭിക്കും.

ഫൈസലിയയിലെ സ്പാനിഷ് അക്കാദമി സ്റ്റേഡിയത്തിലായിരിക്കും ടൂർണമെന്‍റ് അരങ്ങേറുക. അണ്ടർ17, അണ്ടർ14 വിഭാഗങ്ങളിലായി പന്ത്രണ്ടോളം ടീമുകൾ അണിനിരക്കും.

പ്രവാസി കുട്ടികൾക്ക് പ്രഫണൽ ഫുട്ബോൾ പരിശീലനത്തിന് പുതിയ കവാടങ്ങൾ തുറന്ന ജിദ്ദ സ്പോർട്സ് ക്ലബ് സോക്കർ അക്കാദമി (ജഐസ്സി) കഴിഞ്ഞ വർഷം സംഘടിപ്പിച്ച യംഗ് സോക്കർ ലീഗ് വൻ വിജയമായിരുന്നു. സ്പാനിഷ് അക്കാദമിയുടെ സൗദി കളിക്കാർ അണിനിര ടീമുകളുൾപ്പെടെ നിരവധി അക്കാദമികളും സ്കൂളുകളും ടൂർണമെന്‍റിൽ പങ്കെടുത്തു. ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ ജിദ്ദ, എറിത്രിയ ഇന്‍റർനാഷനൽ സ്കൂൾ, ഇന്തോനേഷ്യൻ ഇന്‍റർനാഷനൽ സ്കൂൾ, അൽവാദി ഇന്‍റർനാഷനൽ സ്കൂൾ എന്നിവയും വൻ ജനാവലിയെ ആകർഷിച്ച ആദ്യ ടൂർണമെന്‍റിൽ കളിച്ചിരുന്നു. ഇത്തവണ കൂടുതൽ സ്കൂൾ ടീമുകളെയും കമ്യൂണിറ്റി ക്ലബുകളെയും പങ്കെടുപ്പിച്ച് ടൂർണമെന്‍റ് വിപുലമാക്കാനാണ് പദ്ധതി. പങ്കെടുക്കാനാഗ്രഹിക്കു ടീമുകളും സ്കൂളുകളും മാർച്ച് 25 നകം അപേക്ഷ നൽകണമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: പ്രവീണ്‍ പത്മൻ 0564570912, സാദിഖ് എടക്കാട് 0542809357, [email protected]

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ