വേനൽത്തനിമ 2017: രജിസ്ട്രേഷൻ ആരംഭിച്ചു
Monday, March 20, 2017 6:58 AM IST
കുവൈത്ത്: തനിമ കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് വേനൽത്തനിമ ത്രിദിന ശില്പശാല മേയ് നാല്, അഞ്ച്, ആറ് തീയതികളിൽ ജൂലിയ തനിമ ഓഡിറ്റോറിയത്തിൽ നടക്കും.

പുസ്തകങ്ങളിലേക്ക് മടങ്ങാം (Back to Book) എന്നതാണ് ഈ വർഷത്തെ വിഷയം. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി നടത്തപ്പെടുന്ന ശില്പശാലയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ്റി അൻപത് (150) കുട്ടികൾക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ www.thanimakuwait.com സന്ദർശിക്കുക.

വിവരങ്ങൾക്ക്: അലക്സ് 96004319, ബീന പോൾ 66637801, പ്രതാപൻ 66243243

റിപ്പോർട്ട്: സലിം കോട്ടയിൽ