കെഡിഎൻഎ മലബാർ മഹോത്സവം സമാപിച്ചു
Tuesday, February 28, 2017 9:14 AM IST
അബാസിയ: കോഴിക്കോട് ജില്ല എൻആർഐ അസോസിയേഷൻ കുവൈത്ത് (കെഡിഎൻഎ) മലബാർ മഹോത്സവം സംഘടിപ്പിച്ചു. മലബാറിന്‍റെ രുചിഭേദങ്ങളും സാംസ്കാരിക പെരുമയും വിളിച്ചോതിയ മലബാർ മഹോത്സവത്തിൽ സിനിമ സംവിധായകനും കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായ കമൽ മുഖ്യാതിഥിയായി.

കോഴിക്കോട്ടങ്ങാടി എന്ന് നാമകരണം ചെയ്ത വേദി അസോസിയേഷൻ ഭാരവാഹികളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സന്ദർശകർക്കായി തുറന്നുകൊടുത്തു. കെഡിഎൻഎ അഡ്വൈസറി അംഗം കളത്തിൽ അബ്ദുറഹ്മാൻ, മുഹമ്മദലി അറക്കൽ, ഉബൈദ് ചക്കിട്ടക്കണ്ടി എന്നിവർ സംസാരിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കുമായി പ്രച്ഛന്നവേഷം, ഫേസ് പെയിന്‍റിംഗ്, മൈലാഞ്ചിയിടൽ, പാചകമത്സരം എന്നിവയും ചടങ്ങിൽ കുവൈത്തിന്േ‍റയും ഭാരതത്തിന്േ‍റയും മഹാരഥ·ാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പോസ്റ്റർ പ്രദർശനവും നടന്നു.

വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം കമൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സുരേഷ് മാത്തൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി സുനിൽ കെ. ജെയിനിനെ ആദരിച്ചു. സുവനീർ പ്രകാശനം ജോയിന്‍റ് കണ്‍വീനർ സന്തോഷ് പുനത്തിലിന് നൽകി കമൽ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാനും വൈസ് പ്രസിഡന്‍റുമായ അസീസ് തിക്കോടി, ജനറൽ സെക്രട്ടറി എം.എം. സുബൈർ, അഡ്വൈസറി അംഗം ബഷീർ ബാത്ത, ബിഇസി ഹെഡ് മാത്യൂസ് വർഗീസ്, സത്യൻ വരൂണ്ട, കെഡിഎൻഎ ട്രഷറർ സഹീർ ആലയ്ക്കൽ എന്നിവർ സംസാരിച്ചു.

തുടർന്നു കെഡിഎൻഎ അംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ ഷെൽജ ഷെബും ചൈത്ര സത്യൻ, റാഷ സുബൈർ, സുമീന സലാം എന്നിവർക്ക് ഇൻഫിനിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ നാസർ തിക്കോടി, ജോയിന്‍റ് കണ്‍വീനർ ഇല്ലിയാസ് തോട്ടത്തിൽ എന്നിവർ സമ്മാനിച്ചു. പാചകമത്സരത്തിലെ വിജയികളായ ഷംന ഹിദാസ്, നഫീസ, ഫർസീന എന്നിവർക്കും മൈലാഞ്ചിയിടൽ മത്സരത്തിലെ വിജയികളായ ഫർസീന, ഫൗമി നൗഫൽ, ആയിഷ നവേൽ എന്നിവർക്കും ആബിദ് ഐ ബ്ളാക്ക്, അഫ്സൽ ഖാൻ മലബാർ ഗോൾഡ് എന്നിവർക്കും പുരസ്കാരം സമ്മാനിച്ചു.

നന്ദനം സ്കൂൾ ഓഫ് ഡാൻസ്, ബ്രേക് ഹൗസ്, ശിവദം സ്കൂൾ ഓഫ് ഡാൻസ്, നെക്സ്റ്റ് ക്രൂ കുവൈത്ത്, ഹാർട്സ് ബീറ്റ്സ് എന്നീ സ്കൂളുകളിലെ കലാകാര·ാർ, അസോസിയേഷനിലെ കുട്ടികൾ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ജോണ്‍ ആർട്സ് കലാഭവൻ കമലിന്‍റെ കാരിക്കേച്ചർ വേദിയിൽ അദ്ദേഹത്തിന് കൈമാറി. നാട്ടിൽനിന്നത്തെിയ പ്രശസ്ത ഗായകർ റീജിയ റിയാസ്, റിയാസ് പയ്യോളി, ഹാരിസ്, നയന, കോമഡി കലാകാര·ാരായ ബിനു അടിമാലി, സുമേഷ് തന്പി, നിസാം കാലിക്കട്ട് എന്നിവരുടെ പരിപാടികളും അരങ്ങേറി.

ജനറൽ കണ്‍വീനർമാരായ സന്തോഷ് പുനത്തിൽ, ഇല്യാസ് തോട്ടത്തിൽ, കെഡിഎൻഎ ഭാരവാഹികളായ അബ്ദുറഹ്മാൻ, കെ. ആലിക്കോയ ഉബൈദ് ചക്കിട്ടക്കണ്ടി, ഷിജിത് കുമാർ, മുഹമ്മദലി അറക്കൽ, ടി.എം. പ്രജു, കരുണാകരൻ, സുഹേഷ് കുമാർ, രവീന്ദ്രൻ മുക്കം, എ.എം. ഷംസുദ്ദീൻ, മോഹൻരാജ്, കൃഷ്ണൻ കടലുണ്ടി, വനിത ഫോറം പ്രസിഡന്‍റ് സന്ധ്യ ഷിജിത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ