ഇടുക്കി അസോസിയേഷൻ അനുമോദിച്ചു
Monday, February 27, 2017 10:06 AM IST
കുവൈത്ത്: കുവൈറ്റ് വ്യവസായി കെ.ജി. ഏബ്രഹാമിനെ ഇടുക്കി അസോസിയേഷൻ അനുമോദിച്ചു. ഇടുക്കി ജില്ലയിലെ വികസനം എത്തി നോക്കാത്ത ഇടമലക്കുടി ഗ്രാമത്തെ ദത്തെടുത്തു വികസനത്തിന്‍റെ പാതയിലേക്ക് നയിക്കാൻ കുവൈത്ത് ആസ്ഥാനമായി കെ.ജി. ഏബ്രാഹം നേതൃത്വം നൽകുന്ന നാസർബത്ത ഗ്രൂപ്പ് നടത്തുന്ന സേവനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്ന് അസോസിയേഷൻ പ്രസിഡന്‍റ് ബാബു പാറയാനി അഭിപ്രായപ്പെട്ടു.

ഇടുക്കി ജില്ലയിൽ നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്ക് നന്ദിയർപ്പിക്കുന്നതായി ഇടുക്കി അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രീത് ജോസ് അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ