ജിദ്ദ നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി
Monday, January 16, 2017 5:23 AM IST
ജിദ്ദ: നവോദയ യാമ്പു ഏരിയ അൽദോസരി യൂണിറ്റ് അംഗം മോഹൻ വർഗീസ് കുരിശിങ്കലിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. ഉയർന്ന രക്‌തസമ്മർദ്ദത്തെ തുടർന്നാണ് നാട്ടിലാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഇരുപത്തിരണ്ട് വർഷമായി അറേബ്യൻ ഫാൽക്കൺ കമ്പനിയിലെ ജീവനക്കാരനും വർഷങ്ങളായി ജിദ്ദ നവോദയ യാബു ഏരിയ അൽദോസരി യൂണിറ്റ് അംഗവും ആയിരുന്നു.

നവോദയ വൈസ് പ്രസിഡന്റ് സിയാദ് ഹബീബ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗം കെ.രാജഗോപാൽ കുടുംബത്തിന് സഹായം കൈമാറി. ചടങ്ങിൽ കൊല്ലം ജില്ലാ കമ്മറ്റിയംഗം മീര പിള്ള, പത്തനാപുരം ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ബി.സജീവ്, ലോക്കൽ സെക്രട്ടറി ജി. ദിനേഷ് ലാൽ, വാർഡ് മെംബർ കെ.ബീന, നവോദയ മുൻ കുടുംബവേദി സഫ ഏരിയ കൺവീനർ ഷിബ സിയാദ്, നവോദയ കേന്ദ്ര കമ്മിറ്റിയംഗം ഗോപി കണ്ണൂർ, നവോദയ മുൻ സെക്രട്ടറി രവി കടമ്പനാട് ,മുൻ ബാലവേദി കൺവീനർ സിൻസിയ സിയാദ്, അറേബ്യൻ ഫാൽക്കൺ കമ്പനി പ്രതിനിധി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ