ഫിറ്റ് കളിയരങ്ങ് ശ്രദ്ധേയമായി
Monday, January 16, 2017 5:14 AM IST
ജിദ്ദ: ഫോറം ഫോർ ഐഡിയൽ തൊട്ട്സ് സംഘടിപ്പിച്ച കുരുന്നു കായിക മേള ‘കളിയരങ്ങ് 2017’ ശ്രദ്ധേയമായി. നൂറുകണക്കിന് കുട്ടികൾ അണിനിരന്ന മാർച്ച് പാസ്റ്റോടെ തുടങ്ങിയ കളിയരങ്ങ് ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

നാലു മുതൽ പതിനാറു വരെയുള്ള കുട്ടികൾ മേളയിൽ മാറ്റുരച്ചു. തുടർന്നു രക്ഷിതാക്കൾക്കുവേണ്ടിയുള്ള മത്സരങ്ങളും നടന്നു. ഫിറ്റ് പുസ്തക പ്രദർശനവും വിജ്‌ഞാനയപ്രദമായ മറ്റു സ്റ്റാളുകളും കളിയരങ്ങിൽ ഒരുക്കിയിരുന്നു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ