ഇന്ത്യൻ ഇസ് ലാഹി സെന്റർ സൗദിക്ക് പുതിയ അഡ്ഹോക്ക് കമ്മിറ്റി
Monday, January 16, 2017 5:13 AM IST
ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യൻ ഇസ് ലാഹി സെന്ററിന് ദേശീയ തലത്തിൽ പുതിയ അഡ്ഹോക്ക് കമ്മിറ്റി. ജിദ്ദയിൽ നടന്ന ഇസ് ലാഹി ഐക്യ സമ്മേളനത്തിൽ കേരള നദ്വത്തുൽ മുജാഹിദ്ദീൻ പ്രസിഡന്റ് ടി.പി. അബ്ദുള്ള കോയ മദനിയാണ് കമ്മിറ്റി പ്രഖ്യാപനം നടത്തിയത്.

ചെയർമാനായി പി.ടി. കുഞ്ഞഹമ്മദ് കോയ (ഹായിൽ) കൺവീനറായി അബാസ് ചെമ്പൻ (ജിദ്ദ), ഗൾഫ് കോഓർഡിനേറ്റർമരായി സലാഹ് കാരാടൻ (ജിദ്ദ), ഡോ. മുഹമ്മദ് ഫാറൂഖ് (ജുബൈൽ) എന്നിവരെയും അഡ്ഹോക്ക് കമ്മിറ്റി അംഗംങ്ങളായി സൈനുൽ അബിദീൻ, (ദമാം), അബ്ദുൽ റഹ്മാൻ സ്വാലാഹി (റിയാദ്), സി.പി. ഇബ്രാഹിം (ദമാം) ഇദ്രിസ് സ്വലാഹി (ദമാം), മുജീബ് അബ്ദുൾ ഗഫൂർ (ബുറൈദ) അബ്ദുൾ റസാഖ് സ്വലാഹി (റിയാദ്), മുജീബ് തൊടികപുലം (റിയാദ്) എൻജിനിയർ അബൂബക്കർ (യാമ്പു) എന്നിവരെ തെരഞ്ഞടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ