ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി അബൂബക്കർ സിദ്ദിഖ് അനുസ്മരണം സംഘടിപ്പിച്ചു
Tuesday, August 14, 2018 10:53 PM IST
ജിദ്ദ: നവോദയ യാമ്പു ഏരിയ കമ്മിറ്റി അബൂബക്കർ സിദ്ദിഖ് അനുസ്മരണം സംഘടിപ്പിച്ചു. രാഷ്ട്രീയ മത-ജാതി ഭേദമില്ലാതെ ജനങ്ങൾ ഇഷ്ടപ്പെടുന്ന അബൂബക്കർ സിദ്ദീഖ് ആർഎസ്എസ് തീവ്രവാദികളാലാണ് കൊല ചെയ്യപ്പെട്ടത്. മദ്യകടത്തും പരസ്യമായ മദ്യപാനവും ചോദ്യം ചെയ്തതിന്‍റെ പേരിലാണ് ആർഎസ്എസുകാർ സിദ്ദിഖിനെ കൊലചെയ്തത്.

പ്രതിഷേധ സംഗമം നവോദയ രക്ഷാധികാരി സമിതിയംഗം ഗോപി മന്ത്രവാദി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്‍റ് അനിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഏരിയ സെക്രട്ടറി കരുണാകരൻ ട്രഷറർ യൂസഫ് ജോയിൻ സെക്രട്ടറി അജോ ജോർജ്ജ് എന്നിവർ സിദ്ദീഖ് അനുസ്മരണം നടത്തി. ഷാനവാസ് സ്വാഗതം ആശംസിച്ചു നിസാർ നന്ദി പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ