കാലവർഷക്കെടുതി : ലുലു ഗ്രൂപ്പ് 5 കോടി നൽകി
Monday, August 13, 2018 9:42 PM IST
അബുദാബി : കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിലെ പതിനായിരങ്ങൾക്ക് ആശ്വാസമേകുന്ന പദ്ധതികളുമായി ലുലു ഗ്രൂപ്പ് മുന്പോട്ടുവന്നു.

ആദ്യപടിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി 5 കോടി രൂപാ സംഭാവന നൽകി . വിവിധ മാധ്യമ സ്ഥാപനങ്ങളിലൂടെ നൽകിയ 2 കോടി രൂപയ്ക്കു പുറമെയാണ് ഇപ്പോൾ 5 കോടി രൂപ കൂടി നൽകിയിരിക്കുന്നത് .

നമ്മുടെ ഭാവനകൾക്കു പോലും ഊഹിക്കാനാവാത്ത ദുരിതങ്ങളിൽ കഴിയുന്ന സഹോദരങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകുകയും അവരെ കൈപിടിച്ചുയർത്തുകയും ചെയ്യേണ്ട ബാധ്യത നമ്മുക്കണ്ടെന്നു - യൂസഫലി അഭിപ്രായപ്പെട്ടു .

റിപ്പോർട്ട് : അനിൽ സി ഇടിക്കുള