ലോ​ക കേ​ര​ള​സ​ഭ വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Tuesday, July 10, 2018 11:23 PM IST
കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ കൂ​ട്ടാ​യ്മ​യും സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു പ്ര​വ​ർ​ത്തി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ രൂ​പീ​ക​രി​ച്ച ലോ​ക കേ​ര​ള സ​ഭ​യു​ടെ വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ബാ​സി​യ, സാ​ൽ​മി​യ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സാ​ൽ​മി​യ ക​ല സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ർ.​നാ​ഗ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക കേ​ര​ള സ​ഭാം​ഗ​വും പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​റു​മാ​യ എ​ൻ.​അ​ജി​ത് കു​മാ​ർ, ലോ​ക കേ​ര​ള സ​ഭാം​ഗം സാം ​പൈ​നും​മൂ​ട് എ​ന്നി​വ​ർ ലോ​ക കേ​ര​ള സ​ഭ​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ക​ല കു​വൈ​റ്റ് ട്ര​ഷ​ർ ര​മേ​ശ് ക​ണ്ണ​പു​രം, അ​ബാ​സി​യ മേ​ഖ​ലാ സെ​ക്ര​ട്ട​റി പ്രി​ൻ​സ്റ്റ​ണ്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ല കു​വൈ​റ്റ് ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എം.​പി.​മു​സ്ഫ​ർ സ്വാ​ഗ​ത​വും സാ​ൽ​മി​യ മേ​ഖ​ലാ സെ​ക്ര​ട്ട​റി പി.​ആ​ർ.​കി​ര​ണ്‍ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ന​ക​ത്തും വി​ദേ​ശ​ത്തും ഇ​ന്ത്യ​യി​ലെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും വ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര·ാ​രാ​യ കേ​ര​ളീ​യ​രു​ടെ പൊ​തു​വേ​ദി​യാ​ണ് ലോ​ക കേ​ര​ള​സ​ഭ. ജ​നു​വ​രി 12, 13 തീ​യ​തി​ക​ളി​ലാ​ണ് ലോ​ക കേ​ര​ള സ​ഭ ആ​ദ്യ സ​മ്മേ​ള​നം ചേ​ർ​ന്ന​ത്. കേ​ര​ള​ത്തി​ലെ എം​എ​ൽ​എ​മാ​രും എം​പി​മാ​രും ഇ​ന്ത്യ​ൻ പൗ​ര·ാ​രാ​യ കേ​ര​ളീ​യ പ്ര​വാ​സി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള അം​ഗ​ങ്ങ​ളു​മാ​ണ് ലോ​ക കേ​ര​ള സ​ഭ​യി​ലെ അം​ഗ​ങ്ങ​ൾ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ