"മാ​ർ​ക്സി​യ​ൻ സാ​ഹി​ത്യം, വാ​യ​ന​യും അ​നു​ഭ​വ​വും​' സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, July 9, 2018 3:24 AM IST
കു​വൈ​ത്ത് സി​റ്റി: നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്ധ​മാ​ർ​ക്സി​യ​ൻ സാ​ഹി​ത്യം, വാ​യ​ന​യും, അ​നു​ഭ​വ​വും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. മാ​ർ​ക്സി​ന്‍റെ 200ാം ജന്മവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

അ​ബ്ബാ​സി​യ ഓ​ർ​മ്മ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ല കു​വൈ​റ്റ് സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ദി​ലി​പ് ന​ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ർ നാ​ഗ​നാ​ഥ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​മി​നാ​ർ വി​ഷ​യ​ത്തി​ലു​ള്ള പ്ര​ബ​ന്ധം ക​ല കു​വൈ​റ്റ് മു​ൻ ഭാ​ര​വാ​ഹി​യും, സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷാ​ജു ഹ​നീ​ഫ് അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന ച​ർ​ച്ച​യി​ൽ പ്രൊ​ഫ. ജോ​ണ്‍ മാ​ത്യു, പി.​ആ​ർ.​ബാ​ബു, സി.​കെ.​നൗ​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​ജീ​ഷ് ത​ട്ടോ​ളി​ക്ക​ര, രാ​ജീ​വ് ചു​ണ്ട​ന്പ​റ്റ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ക​വി​ത​ക​ൾ പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി. പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ക​ല​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ ഷൈ​നു ബു​ധ​നൂ​രി​നു​ള്ള ഉ​പ​ഹാ​രം വേ​ദി​യി​ൽ വ​ച്ചു കൈ​മാ​റി. ക​ല കു​വൈ​റ്റ് ആ​ക്റ്റിം​ഗ് സെ​ക്ര​ട്ട​റി എം.​പി.​മു​സ്ഫ​ർ സ്വാ​ഗ​ത​വും അ​ബ്ബാ​സി​യ മേ​ഖ​ലാ സെ​ക്ര​ട്ട​റി പ്രി​ൻ​സ്റ്റ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ