ഇന്തോഅറബ് കോണ്‍ഫെഡറേഷൻ കൗണ്‍സിൽ കുവൈറ്റ് ചാപ്റ്റർ ഉദ്ഘാടനം
Friday, June 22, 2018 2:26 AM IST
കുവൈത്ത്: ഇന്തോ-അറബ് ബന്ധം ശക്തിപ്പെടുത്തുന്നതിനും അത് വിദേശ ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി കഴിഞ്ഞ 25 വർഷക്കാലത്തിലധികമായി ഇന്ത്യയിലും വിവിധ ഗൾഫ് രാജ്യങ്ങളിലും ചാപ്റ്ററുകളായി പ്രവർത്തിക്കുന്ന ഇന്തോ-അറബ് കോണ്‍ഫെഡറേഷൻ കൗണ്‍സിൽ എന്ന മുംബൈ ആസ്ഥാനമായ സാമൂഹിക സാംസ്കാരിക സംഘടനയുടെ കുവൈറ്റ് ചാപ്റ്ററിന്‍റെ ഒൗദ്യോഗിക ഉദ്ഘാടനം കുവൈറ്റ് ഫ്രീ ട്രേഡ് സോണ്‍ മൂവൻ പിക്ക് ഹോട്ടലിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി- കമ്യൂണിറ്റി വെൽഫയർ പി.പി. നാരായണൻ ഉദ്ഘാടനം ചെയ്തു.

ഇന്തോ-അറബ് കോണ്‍ഫഡറേഷൻ കൗണ്‍സിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനർ ഷൈനി ഫ്രാങ്ക് സ്വാഗതവും റിഹാബ് എം. ബോർസ് ലി- ചെയർമാൻ - സൊസൈറ്റി ഫോർ ഗാർഡിയൻസ് ഫോർ ഡിസേബ്ല്ഡ്, ഖാലിദ് അൽ ആജ്മി- ചെയർമാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഓഫ് കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ്, അഹമ്മദ് ജാഫർ, കുവൈറ്റ് ടിവി ഡയറക്ടർ, ഡോക്ടർ മുസാദ് സാവൂദ് അൽ ക്യപാനി- ഒളിന്പ്യൻ സുലൈബിക്കാട്ട് സ്പോർട്ടിംഗ് ക്ലബ് ചെയർമാൻ, മുബാറക്ക് അൽ റാഷിദ് അൽ ആസ്മി- പ്രശസ്ത കുവൈറ്റി ഗായകൻ, എൻജിനിയർ അബ്ദുൾ ഹക്കീം അൽ മുലൈലി - സിഇഒ ഇസ്തി ദാമ, ഷംസു താമരക്കുളം-ഓർഗനൈസിംഗ് സെക്രട്ടറി, ഉപദേശക സമിതി അംഗങ്ങളായ ജേക്കബ് ചണ്ണം പേട്ട, അയൂബ് കാച്ചേരി, വർഗീസ് പോൾ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി നന്ദി പറഞ്ഞു.