ഖാ​ലി​ദി​യ ക്ല​ബ് ഇ​ഫ്താ​ർ സം​ഗ​മ​വും ഡി​ഫ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു
Thursday, June 14, 2018 10:29 PM IST
ദ​മാം : സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ പ്ര​വാ​സി ഫു​ട്ബോ​ൾ കൂ​ട്ടാ​യ്മ​യാ​യ ഖാ​ലി​ദി​യ ക്ല​ബ് ഇ​ഫ്താ​ർ സം​ഗ​മ​വും ദ​മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

ദ​മാം ഹോ​ളീ​ഡേ​യ്സ് ഹോ​ട്ട​ലി​ൽ ഒ​രു​ക്കി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ൾ കു​ടും​ബ സ​മേ​തം പ​ങ്കെ​ടു​ത്തു. ഇ​ഫ്താ​റി​നു ശേ​ഷു ദ​മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഖാ​ലി​ദി​യ ക്ല​ബ് മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ (പാ​ച്ചു)​വി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഖാ​ലി​ദി​യ ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തൈ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഡി​ഫ പ്ര​സി​ഡ​ന്‍റ വി​ൽ​ഫ്ര​ഡ് ആ​ൻ​ഡ്രൂ​സ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ്രാ​ങ്കോ ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ​മാ​രാ​യ മ​ൻ​സൂ​ർ മ​ങ്ക​ട, ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ ലി​യാ​ക്ക​ത്ത് അ​ലി , സ​ഹീ​ർ മ​ജ്ദാ​ൽ , നൗ​ഷാ​ദ് ഖ​ത്തീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു റി​യാ​സ് പ​ട്ടാ​ന്പി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യും ഡി​ഫ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. റ​ഷീ​ദ് വേ​ങ്ങ​ര, ആ​ബി​ദ് പാ​ണ്ടി​ക്കാ​ട്, ആ​ബി​ദ​ലി ക​ര​ങ്ങാ​ട​ൻ, ഷ​ബീ​ർ അ​ഹ​മ്മ​ദ്, പ്ര​ശാ​ന്ത് അ​രു​മ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​ത്യ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം