ജിദ്ദ: കൊണ്ടോട്ടി മണ്ഡലം കെഎംസിസിക്ക് കീഴിലുള്ള സിഎച്ച് സെന്റർ കമ്മിറ്റി റംസാൻ മാസത്തിൽ നടത്തിയ കൊണ്ടോട്ടി ശിഹാബ് തങ്ങൾ സ്മാരക ഡയാലിസിസ് സെന്റർ വിഭവ സമാഹരണ കാന്പയിൻ സമാപിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുക്കുന്ന സ്ഥാപനമാണ് കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ സ്മാരക ഡയാലിസിസ് സെന്റർ.
മതകക്ഷിരാഷ്ടീയത്തിനതീതമായി വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകണത്താലാണ് ഈ ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നത്. ജിദ്ദയിൽ നിന്നും റംസാൻ കാന്പയിൻ വഴി മുൻ വർഷങ്ങളെ പോലെ പതിനഞ്ച് ലക്ഷത്തോളം രൂപ സമാഹരിക്കാനായിരുന്നു ജിദ്ദ കൊണ്ടോട്ടി സിഎച്ച് സെന്റർ കാന്പയിൻ ലക്ഷ്യം.
റംസാൻ കാന്പയിൻ വിജയിപ്പിക്കുകയും ഡയാലിസിസ് സെന്റർ പ്രവർത്തനങ്ങളുമായി സഹകരിക്കുകയും ചെയ്ത ജിദ്ദയിലെ സുമനസുകളോട് കൊണ്ടോട്ടി മണ്ഡലം കഐംസിസിയും സി.എച്ച് സെന്റർ കമ്മിറ്റിയും നന്ദി രേഖപ്പെടുത്തി. ശറഫിയ റോളക്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്, മുൻസിപ്പൽ കഐംസിസി കമ്മിറ്റികൾ സമാഹരിച്ച തുക കമ്മിറ്റിക്ക് കൈമാറി. പി.വി ഹസൻ സിദ്ദീഖ് ബാബു അധ്യക്ഷത വഹിച്ചു. സി.കെ ഷാക്കിർ ഉദ്ഘാടനം ചെയ്തു. നാസർ ഒളവട്ടൂർ, എം.കെ നൗഷാദ്, അബ്ദുറഹിമാൻ അയക്കോടൻ, എം.എം മുജീബ്, റഹ്മത്തലി തുറക്കൽ, അൻവർ വെട്ടുപാറ, കെ.പി അബ്ദുറിഹമാൻ ഹാജി, വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് കെ.കെ മുഹമ്മദ്, അബ്ബാസ് മുസ്ലിയാരങ്ങാടി (കൊണ്ടോട്ടി മുനിസിപ്പാലിറ്റി), എക്സൽ ജമാൽ, ശറഫു (വാഴക്കാട്), ശരീഫ് നീറാട് (പുളിക്കൽ), ലത്തീഫ് പൊന്നാട് (ചീക്കോട്), ഫിറോസ് പരതക്കാട് (മുതുവല്ലൂർ), ലത്തീഫ് കോട്ടുപാടം (വാഴയൂർ) ഇ.പി സലീം (ചെറുകാവ്) എന്നിവരും സംസാരിച്ചു.
റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ