ആന്റോപുരം പള്ളിയിൽ തിരുനാളും തിരുശേഷിപ്പ് പ്രതിഷ്ഠയും
കരിമ്പൻ: ആന്റോപുരം സെന്റ് ആന്റണീസ് പള്ളിയിൽ ഇടവക തിരുനാളും പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും ആരംഭിച്ചതായി വികാരി ഫാ. ജിൻസ് കാരയ്ക്കാട്ട് അറിയിച്ചു. ഇന്നു വൈകുന്നേരം 4.30ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം - ഫാ. ജോസഫ് പാലക്കുടിയിൽ. ആറിന് പ്രദക്ഷിണം. 7.15ന് കലാസന്ധ്യ.
നാളെ വൈകുന്നേരം 4.30ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ തിരുശേഷിപ്പ് പള്ളിയിൽ എത്തിക്കും. തിരുശേഷിപ്പിന് ആഘോഷമായ സ്വീകരണവും നൊവേനയും പ്രാർഥന നടക്കും. തുടർന്ന് പൊന്തിഫിക്കൽ കുർബാന, സന്ദേശം - മാർ ജോൺ നെല്ലിക്കുന്നേൽ. ഫാ. ജയിംസ് പാറേക്കുടിയിൽ, ഫാ. ജോർജ് കരിവേലിക്കൽ എന്നിവർ സഹകാർമികരാകും. തുടർന്ന് പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും. 7.30ന് സ്നേഹവിരുന്ന്. തുടർന്ന് ടീം പുണ്യാളൻസ് അവതരിപ്പിക്കുന്ന ഫ്യൂഷൻ വിത്ത് ചെണ്ട, ആകാശവിസ്മയം.
കരിക്കൻമേട് സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയുടെ വെഞ്ചരിപ്പ് ഇന്ന്
ചെറുതോണി: ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയുടെ കീഴിൽ പണി പൂർത്തീകരിച്ച കരിക്കിൻമേട് സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയുടെ കൂദാശയും പ്രഥമ തിരുനാളും ഇന്നു വൈകുന്നേരം നടക്കുമെന്ന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ഫിലിപ്പ് പെരുന്നാട്ട് അറിയിച്ചു.
നാലിന് കൊടിമരം വെഞ്ചരിപ്പും കൊടിയേറ്റും. 4.30ന് നടക്കുന്ന കപ്പേള കൂദാശയിലും ആഘോഷമായ ദിവ്യബലിയിലും ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. ആറിന് പ്രദക്ഷിണം, 6.30ന് സ്നേഹവിരുന്ന്.
പത്തകുത്തി കപ്പേളയിൽ തിരുനാൾ
നാകപ്പുഴ: പത്തകുത്തി സെന്റ് ജോർജ് കപ്പേളയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്നു രാവിലെ 5.30ന് ദിവ്യകാരുണ്യാരാധന, ആറിന് വിശുദ്ധ കുർബാന, നൊവേന, ഏഴിന് വിശുദ്ധ കുർബാന, ഒന്പതിന് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം അഞ്ചിന് ലദീഞ്ഞ്, തിരുനാൾ കുർബാന -ഫാ. തോമസ് മക്കോളിൽ, 6.30ന് പ്രദക്ഷിണം, 7.15ന് പാച്ചോർനേർച്ച.
നാളെ രാവിലെ 5.30ന് ദിവ്യകാരുണ്യാരാധന, ആറിന് വിശുദ്ധ കുർബാന, 7.30ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, സന്ദേശം- ഫാ. ജോർജ് നെടുങ്ങാട്ട്, ഒന്പതിന് പ്രദക്ഷിണം, 9.30ന് സമാപന പ്രാർഥന, 10.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന എന്നിവയാണ് തിരുക്കർമങ്ങളെന്ന് വികാരി ഫാ. പോൾ നെടുന്പുറത്ത്, അസി. വികാരി ഫാ. ജീവൻ മഠത്തിൽ എന്നിവർ അറിയിച്ചു.