ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ നാ​ലു ക​ട​ക​ളി​ല്‍ മോ​ഷ​ണം
Tuesday, May 7, 2024 3:29 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ലെ വെ​ട്ടി​ക്കു​ഴ​ക്ക​വ​ല , നത്തുകൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ലു ക​ട​ക​ളി​ല്‍ മോ​ഷ​ണം. 9,000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വെ​ട്ടി​ക്കു​ഴ​ക്ക​വ​ല​യി​ലെ ബി​സ്മി ചി​ക്ക​ന്‍ സെ​ന്‍റ​റി​ല്‍നി​ന്ന് 3,500 രൂ​പ​യും ക​ട​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യി. പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് ഉ​ള്ളി​ല്‍ ക​ട​ന്ന​ത്. വെ​ട്ടി​ക്കു​ഴ​ക്ക​വ​ല​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള വൈ​ദ്യു​തി ലൈ​നി​​ന്‍റ ഫ്യൂ​സ് ഊ​രി ​മാ​റ്റി​യ ശേ​ഷ​മാ​യി​രു​ന്നു മോ​ഷ​ണം.

പു​ല​ര്‍​ച്ചെ 3.30 ഓ​ടെ​യാ​ണ് ന​ത്തു​ക​ല്ലി​ലെ മൂ​ന്നു ക​ട​ക​ളി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. കു​ന്ന​പ്പ​ള്ളി​ല്‍ സ്റ്റോ​ഴ്‌​സി​ല്‍നി​ന്ന് 5000 രൂ​പ​യും നി​ര്‍​മ​ല്‍ ഓ​യി​ല്‍ മി​ല്‍​സ്, പ​റ​ക്കോ​ട്ടി​ല്‍ സ്റ്റോ​ഴ്‌​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് 500 രൂ​പ വീ​ത​വും ന​ഷ്ട​മാ​യി.

വ​ഴി​വി​ള​ക്കു​ക​ള്‍ ഓ​ഫ് ചെ​യ്ത​ശേ​ഷം പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. സി​സി ടി​വി കാ​മ​റ​ക​ളി​ല്‍ മോഷണം നടത്തുന്ന ദൃശ്യങ്ങൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ട്ട​പ്പ​ന പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ന​ത്തു​ക​ല്ല് ജ​ംഗ്ഷ​നി​ല്‍ നി​രീ​ക്ഷ​ണ കാ​റ​മ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​ര്‍​ച്ച​ന്‍റ്സ്് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.