സ്നേ​ഹ​സ്മ​ര​ണ​യി​ൽ ഇ​ന്നു പെ​സ​ഹാ​വ്യാ​ഴം
Thursday, March 28, 2024 2:59 AM IST
തൊ​ടു​പു​ഴ: ക്രി​സ്തു​നാ​ഥ​ൻ കു​രി​ശു​മ​ര​ണ​ത്തി​നു മു​ന്പ് ത​ന്‍റെ പ്രി​യ ശി​ഷ്യ​രു​മൊ​ത്ത് അ​ന്ത്യ​അ​ത്താ​ഴ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ​യും വി​ശു​ദ്ധ​കു​ർ​ബാ​ന സ്ഥാ​പി​ച്ച​തി​ന്‍റെ​യും അ​നു​സ്മ​ര​ണം ഇ​ന്ന് ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കും.

പെ​സ​ഹാ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്തും. എ​ളി​മ​യു​ടെ സ​ന്ദേ​ശം ന​ൽ​കി ശി​ഷ്യ​ൻ​മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി​യ ദി​വ്യ​നാ​ഥ​ന്‍റെ മ​ഹ​നീ​യ മാ​തൃ​ക അ​നു​സ്മ​രി​ച്ച് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും വി​ശു​ദ്ധ​കു​ർ​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

വൈ​കു​ന്നേ​രം വീ​ടു​ക​ളി​ൽ പെ​സ​ഹാ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​പ്പം​മു​റി​ക്ക​ൽ ശു​ശ്രൂ​ഷ​യും തി​രു​വ​ച​ന പാ​രാ​യ​ണ​വും പാ​ന വാ​യ​ന​യും ന​ട​ത്തും. കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് അ​പ്പം​മു​റി​ക്ക​ൽ ശു​ശ്രൂ​ഷ​യു​മു​ണ്ടാ​കും. വൈ​കു​ന്നേ​രം ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്കു ശേ​ഷം ദേ​വാ​ല​യ​ങ്ങ​ളി​ലും അ​പ്പം​മു​റി​ക്ക​ൽ ശു​ശ്രൂ​ഷ ന​ട​ക്കും.

തൊ​ടു​പു​ഴ ടൗ​ണ്‍​പ​ള്ളി​യി​ൽ ഇ​ന്നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, തു​ട​ർ​ന്നു 10 വ​രെ ദി​വ്യ​കാ​രു​ണ്യ​ആ​രാ​ധ​ന. വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ ആ​റു​വ​രെ ന​ട​ക്കു​ന്ന ആ​രാ​ധ​ന​യോ​ടെ സ​മാ​പി​ക്കും.

മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി​യി​ൽ രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. തു​ട​ർ​ന്ന് ആ​രാ​ധ​ന.

ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. തു​ട​ർ​ന്ന് ഒ​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന. വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ആ​റു​വ​രെ പൊ​തു​ആ​രാ​ധ​ന.

​കാ​ളി​യാ​ർ സെ​ന്‍റ് റീ​ത്താ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ രാ​വി​ലെ 6.15നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. തു​ട​ർ​ന്ന് ഒ​ന്പ​തു​വ​രെ ആ​രാ​ധ​ന. വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ പൊ​തു ആ​രാ​ധ​ന.​

മാ​റി​ക സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന​പ​ള്ളി​യി​ൽ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, തു​ട​ർ​ന്നു വാ​ർ​ഡ​ടി​സ്ഥാ​ന​ത്തി​ൽ​ ആ​രാ​ധ​ന.

മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി​യി​ൽ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, തു​ട​ർ​ന്ന് ആ​രാ​ധ​ന. തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ​ക ു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ആ​രാ​ധ​ന.​

വെ​ള്ളി​യാ​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ത്താ​ഴ​പൂ​ജ, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. 7.30നു ​അ​പ്പം മു​റി​ക്ക​ൽ. എ​ട്ടു​മു​ത​ൽ 10 വ​രെ ആ​രാ​ധ​ന.