തി​രു​നാ​ൾ
Thursday, April 25, 2024 2:56 AM IST
ചി​ന്നാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളിയിൽ തി​രു​നാ​ൾ

കു​മ​ളി: ഏ​ല​പ്പാ​റ ചി​ന്നാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി തി​രു​നാ​ൾ നാ​ളെ തു​ട​ങ്ങും. 28ന് ​സ​മാ​പി​ക്കും.
നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥന.

27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​സ്വ​രൂ​പ​ങ്ങ​ളു​ടെ പ്ര​തി​ഷ്ഠ, ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​ക്ക​ൽ, നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സാ​ബു എം​സി​ബി​എ​സ്, വൈ​കു​ന്നേ​രം ആ​റി​ന് പ്ര​ദ​ക്ഷി​ണം ക​രു​ന്ത​രു​വി, നാ​ലാം​മൈ​ൽ കു​രി​ശ​ടി​ക​ളി​ലേ​ക്ക്, ആ​കാ​ശ വി​സ്മ​യം.

28നു ​രാ​വി​ലെ ഒ​ൻ​പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​തു​പ്ളാ​ക്ക​ൽ, പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം.

പ​ന്നി​മ​റ്റം​ചാ​ൽ ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ

മു​ള്ള​രി​ങ്ങാ​ട്: ലൂ​ർ​ദ്മാ​താ പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള പ​ന്നി​മ​റ്റം​ചാ​ൽ ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ​ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ൾ 27,28 തി​യ​തി​ക​ളി​ൽ ന​ട​ക്കും. 27നു ​വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന.

28നു ​രാ​വി​ലെ 6.30നു ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30നു ​തി​രു​നാ​ൾ​കു​ർ​ബാ​ന, പ്ര​സം​ഗം-​ഫാ.​ഫെ​ബി​ൻ കു​ന്ന​ത്ത്. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം.