മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത സ്മാ​ര​ക പു​ര​സ്‌​കാ​രം മാ​ര്‍ തി​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക്
Sunday, April 28, 2024 4:19 AM IST
പ​ത്ത​നം​തി​ട്ട: ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം മാ​ര്‍​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ഥ​മ പു​ര​സ്കാ​രം മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മ സ​ഭ പ​ര​മാ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്കു സ​മ്മാ​നി​ക്കും.

മേ​യ് ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മ പ​ള്ളി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം മാ​ര്‍​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്താ ഫൗ​ണ്ടേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. 50,001 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

ഡോ. ​ജോ​സ​ഫ് മാ​ര്‍ ബ​ര്‍​ണ​ബാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം നി​ര്‍​വ​ഹി​ക്കും. ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സ്, മു​ന്‍ മ​ന്ത്രി പി. ​ജെ. ജോ​സ​ഫ്, പ്ര​ഫ. പി. ​ജെ. കു​ര്യ​ന്‍, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ, അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ ഭ​ട്ട​തി​രി, ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി, എം. ​സ​ലീം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, ര​ക്ഷാ​ധി​കാ​രി ഫാ. ​കെ.​എ. വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.