ച​ന്ദ​ന​പ്പ​ള്ളി ഓ​ർത്തഡോ​ക്സ് പ​ള്ളി പെ​രു​ന്നാ​ൾ: ചെ​ന്പെ​ടു​പ്പ് റാ​സ ഇ​ന്ന്
Wednesday, May 8, 2024 4:09 AM IST
ച​ന്ദ​ന​പ്പ​ള്ളി: ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ പ്ര​ധാ​ന പെ​രു​ന്നാ​ൾ​ദി​നം ഇ​ന്ന്. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ രാ​ത്രി ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ ന​ട​ന്നു. നേ​ര​ത്തേ സ​ന്ധ്യാ​ ന​മ​സ്കാ​ര​ത്തി​ന് കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

റാ​സ​യ്ക്കു മു​ന്നോ​ടി​യാ​യി മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ വി​ശ്വാ​സി​ക​ൾ​ക്ക് ശ്ലൈ​ഹി​ക വാ​ഴ്‌വ് ​ന​ൽ​കി.
രാ​വി​ലെ യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന ന​ട​ന്നു.

പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ ആ​റി​ന് ചെ​ന്പി​ൽ അ​രി​യി​ടീ​ൽ ക​ർ​മം ന​ട​ക്കും. ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും രാ​വി​ലെ എ​ട്ടി​ന് ബ​സേി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും. കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത, ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ കാ​ർ​മി​ക​രാ​കും.

11നു ​ചേ​രു​ന്ന തീ​ർ​ഥാ​ട​ക സം​ഗ​മ​ത്തി​ൽ ഓ​ർ​ഡ​ർ ഓ​ഫ് സെ​ന്‍റ് ജോ​ർ​ജ് അ​വാ​ർ​ഡ് ഡോ.​ ടെ​സി തോ​മ​സി​ന് കാ​തോ​ലി​ക്കാ ബാ​വ സ​മ്മാ​നി​ക്കും. സ​മ്മേ​ള​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ചെ​ന്പെ​ടു​പ്പ് റാ​സ ആ​രം​ഭി​ക്കും. 3.30ന് ​റാ​സ​യ്ക്ക് ജം​ഗ്ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കും. മു​ൻ ഡി​ജി​പി ഡോ.​ അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് സ​ന്ദേ​ശം ന​ൽ​കും. അ​ഞ്ചി​ന് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ച​ന്ദ​ന​പ്പ​ള്ളി ചെ​ന്പെ​ടു​പ്പ് ന​ട​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച​വി​ള​ന്പ്. 12നു ​രാ​വി​ലെ കു​ർ​ബാ​ന​യെത്തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ കൊ​ടി​യി​റ​ങ്ങു​ം.