മലയോര സംരക്ഷണ സമിതി ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മം നടത്തും
Saturday, April 20, 2024 3:51 AM IST
കോ​​ട്ട​​യം: വ​​ന്യ​​ജീ​​വി​​ശ​​ല്യം ശാ​​ശ്വ​​ത​​മാ​​യി പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഇ​​ടു​​ക്കി, പ​​ത്ത​​നം​​തി​​ട്ട മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ മൂ​​ന്നു മു​​ന്ന​​ണി സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെയും പ​​ങ്കെ​​ടു​​പ്പി​​ച്ചു മ​​ല​​യോ​​ര സം​​ര​​ക്ഷ​​ണ സ​​മി​​തി ക​​ര്‍​ഷ​​ക മ​​ഹാ​​സം​​ഗ​​മം ന​​ട​​ത്തും.

കോ​​രു​​ത്തോ​​ട് സെ​​ന്‍റ് ജോ​​ര്‍​ജ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ നാ​​ളെ ന​​ട​​ക്കു​​ന്ന സം​​ഗ​​മ​​ത്തി​​ല്‍ കോ​​രു​​ത്തോ​​ട്, എ​​രു​​മേ​​ലി, പെ​​രു​​ന്നാ​​ട്, പെ​​രു​​വ​​ന്താ​​നം, മു​​ണ്ട​​ക്ക​​യം, കൊ​​ക്ക​​യാ​​ര്‍ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ സ്ഥ​​ല​​വാ​​സി​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കും. മ​​ല​​യോ​​ര​​മേ​​ഖ​​ല​​യി​​ലും വ​​നാ​​തി​​ര്‍​ത്തി​​യി​​ലും താ​​മ​​സി​​ക്കു​​ന്ന ക​​ര്‍​ഷ​​ക​​ര്‍ നേ​​രി​​ടു​​ന്ന വ​​ന്യ​​ജീ​​വി​​ശ​​ല്യം, മ​​രം മു​​റി​​ക്ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ള്‍, പ​​ട്ട​​യ​​സം​​ബ​​ന്ധ​​മാ​​യ പ്ര​​തി​​സ​​ന്ധി​​ക​​ള്‍ എ​​ന്നി​​വ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​മാ​​യി ച​​ര്‍​ച്ച ചെ​​യ്യും.

തു​​ട​​ര്‍​ച്ച​​യാ​​യി വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ മ​​നു​​ഷ്യ​​രും വ​​ള​​ര്‍​ത്തു​​മൃ​​ഗ​​ങ്ങ​​ളും കൊ​​ല്ല​​പ്പെ​​ടു​​ക​​യും കൃ​​ഷി​​ക​​ള്‍ ന​​ശി​​പ്പി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണു നേ​​രി​​ടു​​ന്ന​​ത്. കാ​​ര്‍​ഷി​​ക​​വൃ​​ത്തി​​യി​​ല്‍ ഏ​​ര്‍​പ്പെ​​ടു​​ന്ന​​തി​​നും ദൈ​​നം​​ദി​​ന ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കും ജ​​ന​​ങ്ങ​​ള്‍​ക്ക് പു​​റ​​ത്തി​​റ​​ങ്ങി ന​​ട​​ക്കാ​​ന്‍ പ​​റ്റാ​​ത്ത സാ​​ഹ​​ച​​ര്യം മാ​​റ​​ണം.

ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ല്‍ ജീ​​വ​​ഭ​​യം കൂ​​ടാ​​തെ സ​​ഞ്ച​​രി​​ക്കു​​ന്ന​​തി​​നും ഭീ​​തി കൂ​​ടാ​​തെ കൃ​​ഷി ചെ​​യ്യു​​ന്ന​​തി​​നും സാ​​ധി​​ക്കു​​ന്ന വി​​ധ​​ത്തി​​ല്‍ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ള്‍ വ​​ന​​ത്തി​​ല്‍​നി​​ന്നു പു​​റ​​ത്തു​​വ​​രാ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​തും വ​​ന​​വും വ​​ന്യ​​ജീ​​വി​​ക​​ളും സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന​​തു​​മാ​​യ ന​​ട​​പ​​ടി ഉ​​ണ്ടാ​​കാ​​നു​​ള്ള നി​​ര്‍​ദേ​ശ​​ങ്ങ​​ള്‍ സം​​ഗ​​മ​​ത്തി​​ല്‍ നി​​ര്‍​ദേ​​ശി​​ക്കും.

മൃ​​ഗ​​ങ്ങ​​ളെ വ​​ന​​ത്തി​​നു​​ള്ളി​​ല്‍ നി​​യ​​ന്ത്രി​​ക്കു​​ന്ന സം​​വി​​ധാ​​ന​​വും വ​​നാ​​തി​​ര്‍​ത്തി​​യി​​ലൂ​​ടെ ഒ​​രു സ​​ഞ്ചാ​​ര​പാ​​ത​​യും ഉ​​ണ്ടാ​​യാ​​ല്‍ വ​​ലി​​യ ടൂ​​റി​​സം സാ​​ധ്യ​​ത​​കൂ​​ടി മേ​​ഖ​​ല​​യി​​ല്‍ സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​മെ​​ന്ന നി​​ര്‍​ദേ​​ശ​​വും ക​​ര്‍​ഷ​​ക​​ര്‍ മു​​ന്നോ​​ട്ട് വ​​യ്ക്കു​​ന്നു.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മ​​ല​​യോ​​ര സം​​ര​​ക്ഷ​​ണ സ​​മി​​തി ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ സ​​ണ്ണി വെ​​ട്ടു​​ക​​ല്ലേ​​ല്‍, ചെ​​യ​​ര്‍​മാ​​ന്‍ പി.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍, ദി​​വാ​​ക​​ര​​ന്‍ പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ല്‍, ഷി​​ബു കു​​റു​​മ്പ​​ന​​ക്ക​​ല്‍, ജോ​​ഷി മാ​​ത്യു പൂ​​വ​​ക്കു​​ളം എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.