ശ​ത​മാ​നക്ക​ണ​ക്കി​ലെ വ്യ​തി​യാ​നം വി​ജ​യ​ത്തെ ബാ​ധി​ക്കാം
Sunday, April 28, 2024 4:00 AM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യു​ടെ രാ​ഷ്‌ട്രീയ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ ശ​ത​മാ​നക്ക​ണ​ക്കി​ലെ വ്യ​തി​യാ​നം മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ജ​യ​പ​രാ​ജ​യ​ങ്ങ​ളെ ബാ​ധി​ക്കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

2009 മു​ത​ല്‍​ ആ​ന്‍റോ ആ​ന്‍റ​ണി​യെ വി​ജ​യി​പ്പി​ച്ചു​വ​രു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ ഇ​തി​നു മു​മ്പ് പോ​ളിം​ഗ് ശ​ത​മാ​നം താ​ഴ്ന്ന​ത് 2014ലാ​ണ്. 65.07 ശ​ത​മാ​ന​മാ​യി​രു​ന്നു അ​ന്നുണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​ക്കൊ​ല്ലം ആ​ന്‍റോ ആ​ന്‍റ​ണി 41.9 ശ​ത​മാ​നം വോ​ട്ട് നേ​ടി വി​ജ​യി​ച്ചു. എ​ല്‍​ഡി​എ​ഫി​നു ല​ഭി​ച്ച​ത് 34.74 ശ​ത​മാ​നം വോ​ട്ടും ബി​ജെ​പി​ക്ക് 15.9 ശ​ത​മാ​നം വോ​ട്ടു​മാ​ണ്.

2019ല്‍ ​ആ​ന്‍റോ ആ​ന്‍റ​ണി​ക്കു ല​ഭി​ച്ച​ത് 37.08 ശ​ത​മാ​നം വോ​ട്ടാ​ണ്. എ​ല്‍​ഡി​എ​ഫി​ന് 32.71 ശ​ത​മാ​നം വോ​ട്ടും ല​ഭി​ച്ചു. ഇ​രു മു​ന്ന​ണി​ക​ളു​ടെ​യും വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​തി​നൊ​പ്പം അ​ന്ത​രം 4.31 ശ​ത​മാ​ന​മാ​യും കു​റ​ഞ്ഞു. ബി​ജെ​പി വോ​ട്ട് ശ​ത​മാ​നം 28.95 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്തു​ക​യും ചെ​യ്തു.
പോ​ളിം​ഗ് ശ​ത​മാ​നം മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍, ബ്രാ​​ക്ക​റ്റി​ല്‍ 2019ലെ ​ശ​ത​മാ​നം
കാ​ഞ്ഞി​ര​പ്പ​ള്ളി - 66.11 ( 76.88)
പൂ​ഞ്ഞാ​ര്‍ - 63.48 (75 .68 )
തി​രു​വ​ല്ല - 60.52 (68.38)
റാ​ന്നി - 60.71 (68.79)
ആ​റ​ന്മു​ള - 61.31 (70.46)
കോ​ന്നി - 64.24 (72.29)
അ​ടൂ​ര്‍ - 67.46 (73.83)