ചു​രു​ളി​ക്കോ​ട്ട് വീ​ട് ക​ത്തി​ന​ശി​ച്ചു
Friday, April 19, 2024 1:02 AM IST
പ​ത്ത​നം​തി​ട്ട: ചു​രു​ളി​ക്കോ​ട്ട് വീ​ട് ക​ത്തി ന​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ​യാ​ണ് സം​ഭ​വം. ന​ഗ​ര​സ​ഭ 32-ാം വാ​ർ​ഡി​ൽ​ചു​രു​ളി​ക്കോ​ട് ത​റ​യി​ൽ ശി​വ​ൻ​കു​ട്ടി​യു​ടെ വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. മീ​റ്റ​ർ ബോ​ക്സി​ൽനി​ന്നു​ള്ള ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

മീ​റ്റ​ർ ബോ​ക്സി​നോ​ടു ചേ​ർ​ന്ന മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ട്ടി​ൽ, അ​ല​മാ​ര, ടി​വി, ഫ്രി​ഡ്ജ് ഇ​വ​യെ​ല്ലാം ക​ത്തി ന​ശി​ച്ചു. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ധാ​രം, കു​ട്ടി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, മ​റ്റ് രേ​ഖ​ക​ൾ ഇ​വ​യും ക​ത്തി ന​ശി​ച്ചു.

സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​ർ​ക്കാ​ർ ധ​ന സ​ഹാ​യ​ത്തോ​ടെ 12 വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച ചെ​റി​യ വീ​ടാ​ണി​ത്. തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രാ​ണ് വി​വ​രം അ​ഗ്നി ര​ക്ഷാ സേ​ന​യെ അ​റി​യി​ച്ച​ത്. അ​ഗ്നി ര​ക്ഷാ സേ​ന​യാ​ണ് തീ ​അ​ണ​ച്ച​ത്. ഭി​ത്തി മു​ഴു​വ​ൻ പൊ​ട്ടി പി​ള​ർ​ന്ന നി​ല​യി​ലാ​ണ്. ശി​വ​ൻ​കു​ട്ടി പു​ന്ന​ല​ത്തു​പ​ടി​ക്ക് സ​മീ​പം മു​റു​ക്കാ​ൻക​ട ന​ട​ത്തു​ക​യാ​ണ്.