നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച് മു​കേ​ഷ്
Thursday, March 28, 2024 11:47 PM IST
കൊല്ലം: കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​മു​കേ​ഷ് ഇ​ന്ന​ലെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. സി​ഐ​ടി​യു ഭ​വ​നി​ൽ നി​ന്നും രാ​വി​ലെ 11-ന് ​ന​ട​ന്നാ​ണ് ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

ഏ​പ്രി​ൽ 26 നു ​ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം ഇ​ന്ന​ലെ മു​ത​ൽ തു​ട​ങ്ങി ഏ​പ്രി​ൽ നാ​ലി​ന് അ​വ​സാ​നി​ക്കും.

പ്രി​യ​പ്പെ​ട്ട​വ​രെ അ​ങ്ങ​നെ നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ച്ചെന്ന് മുകേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇ​നി ഒ​രു മാ​സ​ത്തോ​ള​മു​ണ്ട്. എ​ല്ലാ അ​നു​ഭാ​വി​ക​ളും പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും ആ​ത്മാ​ർ​ഥ​മാ​യി വി​ജ​യ​ത്തി​ന് വേ​ണ്ടി പ്ര​യ​ത്‌​നി​ക്ക​ണം എ​ന്ന് മാ​ത്ര​മാ​ണ് എ​നി​ക്ക് പ​റ​യാ​ൻ ഉ​ള്ള​ത്. ന​മു​ക്ക് ഒ​ന്നി​നും ഒ​രു ഡൗ​ട്ട് ഇ​ല്ല. നോ ​ക​ൺ​ഫ്യൂ​ഷ​ൻ ആ​ൻ​ഡ് നോ ​ഡൗ​ട്ട് .. മുകേഷ് പറഞ്ഞു.
ഈ ​ദി​വ​സം ക​റു​പ്പ് നി​റ​മു​ള്ള ഷ​ർ​ട്ട് ധ​രി​ച്ച​തി​നെ പ​റ്റി ചോ​ദി​ച്ച​പ്പോ​ൾ മു​കേ​ഷി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു "ന​ല്ല ക​ള​റ​ല്ലേ ക​റു​പ്പ്. ക​റു​പ്പി​ന് ഏ​ഴ​ഴ​കാ​ണ് . ക​റു​പ്പാ​ണ് ഏ​റ്റ​വും ന​ല്ല ക​ള​ർ. അ​തു ന​മ്മ​ൾ എ​ന്ന് മ​ന​സി​ലാ​ക്കു​ന്നു​വോ അ​ന്ന് ന​മ്മ​ൾ ര​ക്ഷ​പ്പെ​ട്ടു."

മ​ന്തി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ, സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ മ​ന്ത്രി​യു​മാ​യ ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ, മു​ൻ മ​ന്ത്രി​യും സി​പി​ഐ നേ​താ​വു​മാ​യ കെ. ​രാ​ജു, എം​എ​ൽ​എ മാ​രാ​യ പി​.എ​സ് സു​പാ​ൽ, എം. ​നൗ​ഷാ​ദ്, എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ. ​വ​ര​ദ​രാ​ജ​ൻ, എ​സ്. സു​ദേ​വ​ൻ, പി. ​രാ​ജേ​ന്ദ്ര​ൻ, എം.എ​ച്ച് ഷാ​രി​യ​ർ, സി​.കെ ഗോ​പി, കെ. ​ഷാ​ജു, തൊ​ടി​യി​ൽ ലു​ക്മാ​ൻ, ജി. ​പ​ത​ന്മാ​ക​ര​ൻ, ച​ന്ദ​ന​ത്തോ​പ്പ് അ​ജ​യ​കു​മാ​ർ, എ​ച്ച്.രാ​ജു തു​ട​ങ്ങി​യ​വ​ർ മു​കേ​ഷി​നെ അ​നു​ഗ​മി​ച്ചു.