ചെറിയഴീക്കൽ ശ്രീകാശി വിശ്വനാഥ ക്ഷേത്ര പുന:പ്രതിഷ്ഠ നാളെ
Friday, February 16, 2024 11:37 PM IST
കൊ​ല്ലം : കരുനാഗപ്പള്ളി ചെ​റി​യ​ഴീ​ക്ക​ൽ കാ​ശി​വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ പു​ന പ്ര​തി​ഷ്ഠാ ക​ർ​മം നാ​ളെ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12.10 ക​ഴി​യെ 12.30ന​ക​മു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ ക്ഷേ​ത്രാ​ചാ​ര്യ​ൻ അ​ശോ​ക് ശൂ​ല​പാ​ണി ത​ന്ത്രി​ക​ൾ നി​ർ​വ​ഹി​ക്കും.

ശി​ൽ​പ്പ​ന​ഗ​ര​മാ​യ മ​ഹാ​ബ​ലി​പു​ര​ത്തെ​യും ത​ഞ്ചാ​വൂ​രി​ലേ​യും നൂ​റു​ക​ണ​ക്കി​ന് ശി​ൽ​പ്പ കു​ല​പ​തി​മാ​ർ ഏ​ഴം​വ​ർ​ഷം​കൊ​ണ്ട് കേ​ര​ള​ത​നി​മ​യും ത​മി​ഴ്നാ​ട് ശൈ​ലി​യും കോ​ർ​ത്തി​ണ​ക്കി പൂ​ർ​ണ​മാ​യും കൃ​ഷ്ണ​ശി​ല​യി​ലാ​ണ് ക്ഷേ​ത്ര നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​തി​ശ​യി​പ്പി​ക്കു​ന്ന ശി​ൽ​പ്പ​ചാ​രു​ത​യാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു സ​വി​ശേ​ഷ​ത.

ഇ​ന്ത്യ​യി​ലെ പ്ര​സി​ദ്ധ​മാ​യ 12 ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ലെ ജ്യോ​തി​ർ ലിം​ഗ​ങ്ങ​ളും ദ​ശാ​വ​താ​ര​വും ക്ഷേ​ത്ര ഐ​തീ​ഹ്യ​വും ആ​ല​പ്പാ​ട് ജ​ന​ത​യു​ടെ ചെ​ങ്ങ​ന്നൂ​ർ പ​രി​ശം​വ​യ്പ് ച​രി​ത്ര​വും 50 ശി​ൽ​പ്പ​ങ്ങ​ളാ​യി ചു​റ്റ​ന്പ​ല​ത്തി​ന് പു​റ​ത്ത് സ്ഥാ​പി​ച്ച​ത് ശി​ൽ​പ്പ​ക​ല​യു​ടെ വി​സ്മ​യ​മാ​യി നി​ല​കൊ​ള്ളു​ന്നു.
ആ​റ് കി​ലോ ത​ങ്ക​ത്തി​ൽ നി​ർ​മി​ക്കു​ന്ന ത​ങ്ക​ക്കൊ​ടി​മ​ര​ത്തി​ന്‍റെ ജോ​ലി​ക​ളും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

21ന് ​ത​ങ്ക​ക്കൊ​ടി​മ​ര പ്ര​തി​ഷ്ഠ 22ന് ​കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര ത​ന്ത്രി ഡോ. ​കെ. രാ​മ​ച​ന്ദ്ര അ​ഡി​ഗ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ക്ഷ​ദീ​പ​വും സ​ർ​വൈ​ശ്വ​ര്യ പൂ​ജ​യും ന​ട​ക്കും.

25ന് ​വാ​ര​ണ​സി കാ​ശി​വി​ശ്വ​നാ​ഥ​ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ​പു​രോ​ഗി​ത​ൻ കാ​ശി മ​ഹ​ന്ത് പ​ണ്ഡി​റ്റ് ശ്രീ​കാ​ന്ത് മി​ശ്ര ക്ഷേ​ത്ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും. 28ന് ​ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ 171-മ​ത് ചെ​റി​യ​ഴീ​ക്ക​ൽ ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി മാ​ർ​ച്ച് എ​ട്ടി​ന് മ​ഹോ​ത്സ​വ​ത്തോ​ടെ സ​മാ​പി​ക്കും.