ത​ഴ​മേ​ല്‍ പ​ള്ളിപെ​രു​ന്നാ​ള്‍ അഞ്ചു മു​ത​ല്‍
Friday, May 3, 2024 12:05 AM IST
അ​ഞ്ച​ല്‍ : ത​ഴ​മേ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ പെ​രു​ന്നാ​ള്‍ അഞ്ചുമു​ത​ല്‍ 12 വ​രെ ന​ട​ക്കും.

അഞ്ചിന് വൈ​കുന്നേരം അഞ്ചിന് വി​കാ​രി ഫാ. ​ബോ​വ​സ് മാ​ത്യു കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് കൊ​ടി​യേ​റ്റ്, ദൈ​വാ​ല​യ ക​വാ​ട​ത്തി​ല്‍ ചെ​മ്പ് സ്ഥാ​പി​ക്കും. ആറ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ ഫാ. ​തോ​മ​സ് ക​യ്യാ​ല​യ്ക്ക​ല്‍, സെ​ന്‍റ് അ​ലോ​ഷ്യ​സ് മൈ​ന​ര്‍ സെ​മി​നാ​രി റ​ക്ട​ര്‍ ഫാ. ​ഷീ​ന്‍ പാ​ല​ക്കു​ഴി, കു​ള​ത്തൂ​പ്പു​ഴ ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ണി മു​രു​പ്പേ​ല്‍, ക​ര​വാ​ളൂ​ര്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​ഗീ​വ​ര്‍​ഗീ​സ് മ​ണി​പ്പ​റ​മ്പി​ല്‍, ആ​ന​ക്കു​ളം ഇ​ട​വ​ക വി​കാ​രി ഫാ. ​ക്രി​സ്റ്റി പാ​ല​വി​ള കി​ഴ​ക്കേ​തി​ല്‍, പി​ര​പ്പ​ന്‍​കോ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ലോ​ഷ്യ​സ് തെ​ക്കേ​ട​ത്ത്, മേ​ജ​ര്‍ ആ​ര്‍​ച്ചു​ബി​ഷ​പ്സ് ഹൗ​സ് സെ​ക്ര​ട്ട​റി ഫാ. ​ടോ​ണി മൈ​ല​മൂ​ട്ടി​ല്‍, ക​റ​വൂ​ര്‍ ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ടോം തേ​ക്കും​വി​ള എ​ന്നി​വ​ര്‍ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും.

എ​ല്ലാ ദി​വ​സ​വും കു​രി​ശടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും ധൂ​പ പ്രാ​ര്‍​ഥന​യും നേ​ര്‍​ച്ച​യും ന​ട​ക്കും. ആറിന് ​രാത്രി 7.30 ന് ​ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ര്‍​ഷി​കം ന​ട​ക്കും.

ആ​ഘോ​ഷ​മാ​യ ത​ഴ​മേ​ല്‍ പെ​രു​നാ​ള്‍ റാ​സ​യും ചെ​മ്പെ​ടു​പ്പും 10 ന് ​വൈ​കുന്നേരം ആറിന് ​ന​ട​ക്കും. പ​ള്ളി​യി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന റാ​സ ഞാ​റ​യ്ക്കാ​ട്, വ​ക്കം​മു​ക്ക്, ചൂ​ര​ക്കു​ളം, ഓ​ര്‍​ത്ത​ഡോ​ക്‌​സ് കു​രി​ശടി വ​ഴി ദൈ​വാ​ല​യ​ത്തി​ല്‍ തി​രി​ച്ചെ​ത്തും. തു​ട​ര്‍​ന്ന് നേ​ര്‍​ച്ച.

സ​മാ​പ​ന ദി​വ​സ​മാ​യ 12 ന് ​രാ​വി​ലെ ഒന്പതിന് ​പ്ര​ഭാ​ത ന​മ​സ്‌​കാ​രം, മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ കൂ​രി​യാ മെ​ത്രാ​ന്‍ ബി​ഷ​പ് ആ​ന്‍റ​ണി മാ​ര്‍ സി​ല്‍​വാ​നോ​സി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പെ​രു​ന്നാ​ള്‍ കു​ര്‍​ബാ​ന തു​ട​ര്‍​ന്ന് ഊ​ട്ടു​നേ​ര്‍​ച്ച. പെ​രു​നാ​ളി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് വി​കാ​രി ഫാ. ​ബോ​വ​സ് മാ​ത്യു, ട്ര​സ്റ്റി ഷി​ബു ബേ​ബി, സെ​ക്ര​ട്ട​റി ജോ​സ് ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ം.