വിവിധ യൂണിയനുകൾ മേയ്ദിന റാലി നടത്തി
Friday, May 3, 2024 12:05 AM IST
കൊ​ട്ടാ​ര​ക്ക​ര:​ ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐഎ​ൻടിയുസി ​കൊ​ട്ടാ​ര​ക്ക​ര റി​ജി​യ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ മെ​യ് ദി​ന റാ​ലി ന​ട​ത്തി.​ മു​ൻ എം ​എ​ൽ എ ​എ​ഴു​കോ​ൺ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തൊ​ഴി​ലാ​ളി നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​ തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്തു തൊ​ഴി​ലാ​ളി​ക​ളു​ടെ​ആ​നു​കൂ​ല്യ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്നു.

യോ​ഗ​ത്തി​ൽ റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് വി.​ഫി​ലി​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ, മ​ധു​ലാ​ൽ, ക​ല​യ​പു​രം എ​ൻ​.ശി​വ​ൻ​പി​ള്ള, പു​ല​മ​ൺ അ​ജ​യ​ൻ, മു​ട്ട​മ്പ​ലം ര​ഘു, അ​നി​ൽ​കു​മാ​ർ, മൈ​ലം ഗ​ണേ​ശ​ൻ, ഫി​റോ​സ്, നെ​ല്ലി​ക്കു​ന്ന് സു​ലോ​ച​ന, ഷാ​ജി അ​മ്പ​ല​ത്തുംകാ​ല, മൈ​ലം ര​ഞ്ചി, റ​ഷീ​ദ്, ബ്ര​ഹ്മ​ദാ​സ്, ബാ​ബു കി​ഴ​ക്കെതെ​രി​വ്, സാ​ബു, മ​ട്ട​മ്പ​ലം ര​ഘു, മൂ​ഴി​ക്കോ​ട് സു​കു​മാ​ര​ൻ, സൂ​പ്ര​സേ​ന​ൻ, കു​ഞ്ഞി​ക്കു​ട്ടി ത​ങ്ക​പ്പ​ൻ, ജ​യ​ല​ക്ഷ്മി, പു​ഷ്പാ​ക​ര​ൻ, ത​ങ്ക​മ​ണി, ഷാ​ജി അ​മ്പ​ല​ത്തും​കാ​ല​ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി ടൗ​ൺ ചു​റ്റി ച​ന്ത​മു​ക്കി​ൽ സ​മാ​പി​ച്ചു.

കു​ള​ത്തൂ​പ്പു​ഴ : കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ഴി​ലാ​ളി ദി​നം ആ​ച​രി​ച്ചു. കെഎ​ൽഡി ​ബോ​ർ​ഡ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഐഎ​ൻടിയുസിയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ള​ത്തൂ​പ്പു​ഴ​യി​ൽ മേ​യ്ദി​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.

യു​ഡി​എ​ഫ് പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കു​ള​ത്തൂ​പ്പു​ഴ സ​ലിം മേ​യ്ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.​

രാ​ജ്യ​ത്തി​ന്‍റെ ​ഭ​ര​ണ​ഘ​ട​ന​യും മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി വ​ർ​ഗത്തി​ന് ഏ​റെ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും പി​ന്നി​ലും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അ​വ​ർ​ക്ക് ന​ൽ​കി​യ പ​രി​ഗ​ണ​ന ചെ​റു​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൈ​ന​ബ ബീ​വി അ​ധ്യ​ക്ഷ​യാ​യി.

ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ഗി​രീ​ഷ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​കാ​ശ്, ര​ഘു, മോ​ഹ​ന​ൻ, ഷോ​ജോ, വ​ർ​ഗീ​സ് ഓട്ടോ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി രാ​ജു എന്നിവർ പ്രസംഗിച്ചു.

ഇഎ​സ്എം ​കോ​ള​നി​യി​ൽ സ​ണ്ണി​യും കെഎ​ൽഡി ​ഫാം ആ​സ്ഥാ​ന​ത്ത് ര​ഘു​വും പ​താ​ക ഉ​യ​ർ​ത്തി.

ച​വ​റ : യുടിയുസിയു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​യ്ദി​നം ആ​ച​രി​ച്ചു. പ്ര​ക​ട​നം പ​താ​ക ഉ​യ​ർ​ത്ത​ൽ സ​മ്മേ​ള​നം എ​ന്നി​വ ന​ട​ത്തി.

ച​വ​റ​യി​ൽ ന​ട​ന്ന റാ​ലി​ക്ക് ശേ​ഷം ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി​.പി സു​ധീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഴ​യി​ൽ അ​സീ​സ് അ​ധ്യ​ക്ഷ​നാ​യി. ജ​സ്റ്റി​ൻ ജോ​ൺ, മ​നോ​ജ് മോ​ൻ, സ​ന്തോ​ഷ്, നാ​സ​ർ, സു​നി​ൽ​കു​മാ​ർ, അ​നി​ൽ, താ​ജ് പോ​രൂ​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ച​വ​റ : കെ​എം​എം​എ​ൽ യു ​ടി യു ​സി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​യ്ദി​നം ആ​ച​രി​ച്ചു.

കെ​എം​എം​എ​ൽ യുടിയു​സി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് മോ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നൂ​പ് അ​ധ്യ​ക്ഷ​നാ​യി. ച​ട​ങ്ങി​ൽ രാ​ജു, സു​രാ​ജ്, സാ​ലു, വി​മ​ൽ, ബി​നു, താ​ജ് പോ​രു​ക്ക​ര, സ​ന്തോ​ഷ്, പ്ര​ദീ​പ്, ല​ത്തീ​ഫ്, സ​ജ​യ​പ്ര​സാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ച​വ​റ : കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ അ​ടി​മ​ത്വ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു​വെ​ന്ന് ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര പ്ര​സാ​ദ്.

ഐഎ​ൻടിയുസി ​ച​വ​റ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മെ​യ് ദി​ന റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്നും ഇ​ന്ത്യ​യി​ലെ തൊ​ഴി​ലാ​ളി സ​മൂ​ഹം അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കും പീ​ഡ​ന​ങ്ങ​ൾ​ക്കും ഇ​ര​ക​ളാ​യി​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മെ​യ് ദി​ന പ്ര​ക്ഷോ​ഭ കാ​ല​ത്തെ പോ​ലെ ആ​ധു​നി​ക അ​ടി​മ​ത്വത്തിലാ​ണ് ഇ​ന്നും രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ തൊ​ഴി​ൽ ന​യം മൂ​ലം കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല പാ​ടെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദ​ഹം പ​റ​ഞ്ഞു.

റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് വി​മ​ൽ​രാ​ജി​ന് ഡി ​സിസി ​പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്രപ്ര​സാ​ദ് പ​താ​ക കൈ ​മാ​റി റാ​ലി​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി യൂ​സ​ഫ് കു​ഞ്ഞ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. ച​വ​റ ഹ​രീ​ഷ്, പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ൻ, പ്ര​ശാ​ന്ത് പൊ​ന്മ​ന, ഷെ​മി, ഡി.കെ അ​നി​ൽ​കു​മാ​ർ, വ​സ​ന്ത കു​മാ​ർ, നി​സാ​ർ മേ​ക്കാ​ട്ടി​ൽ, ശി​വ​ൻ​കു​ട്ടി പി​ള്ള, സ​തീ​ശ​ൻ പു​ത്ത​ൻ​തു​റ, പു​ഷ്‌​പ്പ കോ​ലം,എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ണ്ട​റ: എ​ഐ​ടി​യു​സി, സി​ഐ​ടി​യു​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചാ​ലും​മൂ​ട്ടി​ൽ മെ​യ്ദി​ന റാ​ലി​യും യോ​ഗ​വും ന​ട​ത്തി. സി ​കെ പി ​ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച​ റാ​ലി അ​ഞ്ചാ​ലും​മൂ​ട് ജം​ഗ്ഷ​ൻ ചു​റ്റി ബ​സ് വെ​യി​ൽ അ​വ​സാ​നി​പ്പി​ച്ച് യോ​ഗം ചേ​ർ​ന്നു.

എ​ഐ​ടി​യു​സി അ​ഞ്ചാ​ലും​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.ആ​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം വി.​കെ അ​നിരു​ദ്ധ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഐ​ടി​യു​സി മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ലാ​ൽ​പ്ര​കാ​ശ്, സി​പി​ഐ അ​ഞ്ചാ​ലും​മൂ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​സ്. ബി​ജു കു​മാ​ർ, സി​പി​എം അ​ഞ്ചാ​ലും​മൂ​ട് ഏ​രി​യ സെ​ക്ര​ട്ട​റി കെ​.ജി ബി​ജു, ഡി. ​സു​കേ​ശ​ൻ, സു​കേ​ശ​ന്‍ ചൂ​ലി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ.ബി മ​നോ​ജ്, കെ.ആ​ർ.​ജ​യ​കു​മാ​ർ, കൗ​ൺ​സി​ല​ർ ജ​യ​ൻ, എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​നീ​ഷ് അ​ഷ്ട​മു​ടി, സു​ധീ​ഷ്, കെ. ​സു​രേ​ഷ് ബാ​ബു, എ. ​അ​മാ​ൻ, വി​ജ​യ​ൻ പി​ള്ള എ​ന്നി​വ​ർ റാ​ലി​ക്കും യോ​ഗ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.